കേരളാ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വനിരയിലേക്ക് പാർട്ടി ചെയർമാൻ പി ജെ ജോസഫിൻ്റെ മകൻ അപു ജോസഫ്. പാർട്ടിയുടെ ഹൈപ്പവർ കമ്മറ്റി യോഗം ചെയർമാൻ പി. ജെ. ജോസഫ് എം.എൽ. എ യുടെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം സീസ്സർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരും.
പാർട്ടിയിലേക്ക് ഈയിടെ എത്തിയവർക്കു സ്ഥാനങ്ങൾ നൽകുക, ഭാരവാഹികളുടെ ഒഴിവുകൾ നികത്തുക തുടങ്ങി യവയാണു പ്രധാന അജൻഡ. പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് സംസ്ഥാനതലത്തിൽ പ്രധാന ഭാരവാഹിത്വത്തിലേക്കു വരുമെന്നാണു റിപ്പോർട്ട്.