ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്‌രിവാൾ ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയെ കാണ്ട് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതിന് പിന്നാലെ മുതിർന്ന എഎപി നേതാവും മന്ത്രിയുമായ അതിഷി, സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ ലഫ്.ഗവർണറെ സമീപിച്ചു.

ഗവർണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അതിഷി, “ലോകത്തിൻ്റെ ജനാധിപത്യ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി തനിക്ക് സുപ്രീം കോടതിയുടെ വിധി പോരാ എന്ന് തീരുമാനിക്കുന്നത്. ജനങ്ങൾ വിധി പറയും, അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല” എന്ന് വ്യക്തമാക്കി. 

“ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു, അതിനാൽ അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹത്തെ വിജയിപ്പിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു. കെജ്‌രിവാളിൻ്റെ രാജിയിൽ ഡൽഹി മുഴുവൻ ദുഖത്തിലാണ്..” അതിഷി കൂട്ടിച്ചേർത്തു.