മദ്യനയ കേസിൽ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷം, അടുത്ത 48 മണിക്കൂറിനുള്ളിൽ താൻ സ്ഥാനമൊഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുടെ (എഎപി) ഭാവി ഇനി പൊതുജനങ്ങളുടെ കൈകളിലായിരിക്കുമെന്ന് കേജ്രിവാൾ ഊന്നിപ്പറഞ്ഞു.
“രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പോകുന്നു, ജനങ്ങൾ വിധി പറയും വരെ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. എല്ലാ വീടുകളിലും തെരുവിലും ഞാൻ പോകും. അതുവരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. എനിക്ക് ജനങ്ങളാണ് വിധി കൽപ്പിക്കേണ്ടത്. ”അദ്ദേഹം പറഞ്ഞു.
പുതിയ മുഖ്യമന്ത്രിയെ നിയമിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.