10 കെഎസ്ആർടിസി, 4 പ്രൈവറ്റ്, ഗോശ്രീ ബസുകൾ നഗരത്തിലേക്കെത്തി; വൈപ്പിൻ ജനതയ്ക്ക് സ്വപ്നസാഫല്യം
കൊച്ചി: വൈപ്പിൻ സ്വദേശികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി ഗോശ്രീ ബസുകൾ നഗരത്തിലേക്ക് പ്രവേശിച്ച് തുടങ്ങി. ഗോശ്രീ പാലങ്ങൾ വന്നിട്ട് 18 വർഷം തികഞ്ഞിട്ടും ബസുകൾ നഗരത്തിലേക്ക് സർവീസ് നടത്തിയിരുന്നില്ല. നഗരത്തിലെ ചില റൂട്ടുകൾ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക് ഹൈക്കോടതി ജങ്‌ഷൻവരെയായിരുന്നു യാത്രാനുമതി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആർടിസി ബസുകളെമാത്രമായിരുന്നു വൈപ്പിൻകാർ നിലവിൽ ആശ്രയിച്ചിരുന്നത്. കൂടുതൽ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ പറഞ്ഞു. നിലവിൽ അനുവദിച്ചിരിക്കുന്ന ബസുകൾ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് വിട്ടു നൽകുമെന്നും മന്ത്രി പറഞ്ഞു. പത്ത് കെഎസ്ആർടിസി ബസുകളും നാല് പ്രൈവറ്റ് ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിൻ്റെ വിവിധ മേഖലകളിലേക്ക് വൈപ്പിനിൽ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ് ഇതിലൂടെ. ആദ്യഘട്ടമായി കളമശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് ബസുകൾ. ഈ ബസുകൾ ഉപയോഗിച്ച് വിജയിപ്പിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തുൽ ബെന്നി പി നായരമ്പലം, അന്ന ബെൻ, പൗളി വത്സൻ തുടങ്ങിയവർ രംഗത്തെത്തി. വൈപ്പിൻകരയുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമായതെന്ന് നടി പൗളി വത്സൻ പറഞ്ഞു. ഇപ്പോഴെങ്കിലും ഇത് യാഥാർഥ്യമായതിൽ സന്തോഷമുണ്ട്. ഇങ്ങനെ സംഭവിക്കുമെന്ന് ഉറപ്പായിരുന്നെന്നും അവർ...
Read More