കോമണ്‍വെൽത്ത് ഗെയിംസ്: സങ്കേതിന് വെള്ളി
ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ഭാരോദ്വേഹന മത്സരത്തിലെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗാർ വെള്ളി മെഡൽ കരസ്ഥമാക്കി. 2022 ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 248 കിലോഗ്രാം ഭാരം ഉയർത്തിയാണ് മഹാരാഷ്ട്ര താരം മെഡൽ നേട്ടത്തിലെത്തിയത്. “സ്നാച്ച്’ അവസരത്തിൽ 113 കിലോയും ” ക്ലീൻ ആൻഡ് ജെർക്ക്’ അവസരത്തിൽ 135 കിലോയും താരം ഉയർത്തി. മലേഷ്യൻ താരമായ ബിബ് അനിക് ഗെയിംസ് റെക്കോർഡായ 249 കിലോ ഉയർത്തി സ്വർണം നേടിയപ്പോൾ ശ്രീലങ്കയുടെ ദിലാന യോദാഗെ 225 കിലോ ഉയർത്തി വെങ്കലം നേടി. ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റതിനാലാണ് ഇന്ത്യൻ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി...
Read More