Author: Editorial Team

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍..! വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നു സു​ര​ക്ഷ ആവശ്യപ്പെട്ട് അ​ദാ​നി ഗ്രൂ​പ്പ്; കത്തില്‍ പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നു സു​ര​ക്ഷ തേ​ടി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ക​ത്ത്. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ച്ച ക​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് കൈ​മാ​റി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​ഴി​ഞ്ഞ​ത്ത് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞ​ത്ത് അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ക​പ്പ​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. സ​മ​രം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കാ​നാ​കി​ല്ലെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് ക​ത്തി​ല്‍...

Read More

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി

ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു. 2018 -20 കാലയളവിൽ ഫോമായുടെ സൗത്ത് – ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായും (ആർവിപി), 2016-18-ൽ ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്‍റ് ആയിരുന്ന കാലത്തു ഫോമാ കൺവെൻഷൻ റീജിയണൽ ചെയർമാനായും, നിലവിൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് കമ്മറ്റി അംഗമായും സേവനം അനുഷ്ടിച്ച് അനുഭവ സമ്പത്തുള്ള തോമസ് നല്ലൊരു സംഘാടകൻ കൂടിയാണ്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) പ്രസിഡന്‍റ് ആയി മൂന്നു തവണ സേവനം അനുഷ്ഠിച്ച തോമസ് ഇപ്പോൾ ഗാമയുടെ ട്രസ്റ്റീ ബോർഡ് അംഗമാണ്. അറ്റ്ലാന്‍റയിലെ മലങ്കര ഓർത്തോഡോക്സ് പള്ളിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള തോമസ് ഇപ്പോൾ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റിയാണ്. അറ്റ്ലാന്‍റയിലെ ഒരു ഐ.ടി. സ്ഥാപനത്തിൽ ഫിനാൻഷ്യൽ അഡ്വൈസർ ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തന ശൈലികൊണ്ട് സഹപ്രവർത്തകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തികൂടിയാണ്. തോമസ് കെ ഈപ്പന്‍റെ സേവനം ഫോമയുടെ ഭാവി പുരോഗതിക്കു ഒരു മുതൽക്കൂട്ടായിരിക്കും. ഫോമായുടെ എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും പിന്തുണയാൽ അത് സാധ്യമാകട്ടെ എന്ന്...

Read More

അമേരിക്കയിലും ഓണത്തിന് ഓണക്കിറ്റ് വിതരണം

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ സാജൻ വർഗീസ് അറിയിച്ചു. കേരളത്തിലെ അതി പ്രശസ്തമായ ‘ഉദയം’ ബ്രാൻഡിന്‍റെ പാലക്കാടൻ മട്ട അരിയോടൊപ്പം വിവിധ തരത്തിലുള്ള കറിപൗഡറുകളാണ് വിതരണം ചെയ്യുന്നത് . ഒരു തരത്തിലുമുള്ള മായങ്ങൾ ചേരാത്ത ഉദയം ബ്രാന്‍റിന്‍റെ മേൻമ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ അമേരിക്കയിൽ ആദ്യമായാണ് വിതരണത്തിനെത്തുന്നത്. അമേരിക്കയിൽ ഇറക്കുമതി രംഗത്ത് അനേക വർഷങ്ങളായി പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലേക് ഐ.എൻ.സിയും കേരളത്തിലെ എബിഎൻ ട്രേഡ്‌സും സഹകരിച്ചാണ് ഓണക്കിറ്റുകൾ വിതരണത്തിനായി അമേരിക്കയിൽ എത്തിക്കുക. ഓണാഘോഷത്തിനെത്തുന്ന എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്ന് സാജൻ വർഗ്ഗീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷം വിവിധങ്ങളായ മറ്റനേകം പരിപാടികളുമായി ഈ വരുന്ന 20 ന് ശനിയാഴ്ച വേദിയിൽ എത്തുമെന്ന് അദ്ദേഹം...

Read More

Auto Draകാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്ft

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ...

Read More

നിരോധിത ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍! സംഭവം തൊടുപുഴയില്‍

തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്‍റെ പിടിയിലായി. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ എം.ജെ. ഷാനവാസാണ് പിടിയിലായത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നായി 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി.മയക്കുമരുന്നിടപാടുകള്‍ നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ...

Read More