Author: Editorial Team

അമേരിക്കയിലും കാനഡയിലും കമ്പനി നേരിടുന്നത് നിരവധി നിയമനടപടികള്‍! ബേബി പൗഡര്‍ നിറുത്തുന്നതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷംമുതല്‍ ടാല്‍കം ബേബി പൗഡര്‍ നിര്‍മിക്കില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ബേബി പൗഡറിനെതിരേ അമേരിക്കയിലും കാനഡയിലും നിരവധി നിയമനടപടികളാണ് കമ്പനി നേരിടുന്നത്. അതിനാലാണ് ബേബി പൗഡര്‍ ഉല്‍പാദനം നിറുത്തന്നതെന്ന് കമ്പനി അറിയിച്ചു. പൗഡറില്‍ ആസബറ്റോസ് അംശം ഉണ്ടെന്നും ഇത് ഉപേയാഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഉപയോക്താക്കളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ കോടതിയെ സമീപിച്ചത്. അമേരിക്കയിലും കാനഡയിലും 2020 ല്‍ പൗഡര്‍ നിരോധിച്ചതാണ്. പൗഡറിനെതിരേ അമേരിക്കയില്‍മാത്രം 38000 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. കാന്‍സറിന് കാരണമാകുന്ന അംശങ്ങള്‍ പൗഡറിലില്ലെന്നും ആസ്ബറ്റോസിനു പകരം ചോളത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുവാണ് ഉപയോഗിക്കുന്നതെന്നും കമ്പനി...

Read More

ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ്, ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

ഡാളസ്: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു. വളരെ വർഷക്കാലം ഫോക്സ് ന്യൂസിലെ ആംഗർ ആയി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്താണ് ഉമ ജനിച്ചത്. ഉമയുടെ ആറാമത്തെ വയസിൽ തന്റെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറി. ഉമയുടെ അമേരിക്കൻ ജീവിതം തുടങ്ങിയത് ടെക്സസ്സിലെ സാൻ അന്റോണിയായിൽ ആയിരുന്നു. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിട്ടുണ്ട്. ജേർണലിസത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1996 മുതൽ ഫോക്സ് ന്യൂസിന്റെ ഒറിജിനൽ ഹോസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ബ്ലുംബേർഗ് ന്യൂസ് വേണ്ടി റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളെ അവർ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. ഉമ പെമ്മരാജുവിൻറെ മരണം വലിയ നഷ്ടം ആണെന്ന് ഫോക്സ് ന്യൂസ് സി. ഇ. ഒ. സൂസൻ സ്കോട്ട് അനുസ്മരണ കുറിപ്പിൽ പ്രസ്താവിച്ചു. ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് സെക്രട്ടറി സാം മാത്യു ,ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലിജോർജ്ജ്‌ ,സണ്ണി മാളിയേക്കൽ എന്നിവരും അനുശോചനം അറിയിച്ചു...

Read More

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Alemda Genoa road, Houston, TX 77048) ആരംഭിക്കുന്ന പരിപാടികളിൽ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് തുടങ്ങിയവ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിക്കുന്നത്. തദവസരത്തിൽ 25 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ സിറ്റിസൺ എന്നിവരെ മൊമെന്റോ നൽകി ആദരിക്കുമെന്ന് എഫ്‌പിഎംസി പ്രസിഡണ്ട് ജോമോൻ എടയാടി അറിയിച്ചു. അടുത്തിടെ നടത്തിയ പിക്നിക് വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഓണാഘോഷത്തിന്റെ സ്പോണ്സർമാരായി സഹകരിക്കുന്ന സ്ട്രൈഡ് റിയൽ എസ്റ്റേറ്റ്, പെയർലാൻഡ് ഹലാൽ മീറ്റ് ആൻഡ് ഗ്രോസറീസ്, ആർവിഎസ് ഇൻഷുറൻസ്, ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം, അപ്ന ബസാർ മിസ്സോറി സിറ്റി, പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ടഗേജ്സ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, വൈസർ സ്കൈ ട്രാവെൽസ് ആൻഡ് ടൂർസ് തുടങ്ങിയവരേയും പ്രസിഡണ്ട് ജോമോൻ എടയാടി, സെക്രട്ടറി സാം തോമസ്, സുനിൽ കുമാർ കുട്ടൻ എന്നിവർ നന്ദി അറിയിച്ചു. എല്ലാ എഫ്‍പിഎംസി കുടുംബാംഗങ്ങളെയും എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ എടയാടി 832 633 2377, സാം തോമസ് 330 554 5307, സുനിൽകുമാർ കുട്ടൻ 985 640...

Read More

ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

ഫ്ലോറിഡ: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകയും ടി.വി. അവതാരകയുമായ ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. അതോടൊപ്പം പത്രപ്രവർത്തകനും എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന വധ ശ്രമത്തെ അപലപിക്കുകയും ചെയ്തു. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും നിരസിക്കുന്നു നീചമായ ആക്രമണമാണ് ബുക്കർ പ്രൈസ് ജേതാവായ സൽമാൻ റുഷ്ദിക്ക് നേരെ ഉണ്ടായത്. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ആക്രമണം തികച്ചും നിന്ദ്യമാണ്. റുഷ്ദി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് ,ട്രഷറർ ഷിജോ പൗലോസ് എന്നിവർ ആശംസിച്ചു. ഉമാ പെമ്മരാജു, 64, 1994 -ൽ ഫോക്സ് ന്യൂസ് ചാനലിന്റെ ആദ്യ ദിനം മുതൽ അവതാരകയായിരുന്നു. മുഖ്യധാര മാധ്യമരംഗത്തു തിളങ്ങിയ ആദ്യ ഇന്ത്യാക്കാരിലൊരാളാണ് അവർ. അവരുടെ പാത പിന്തുടർന്നാണ് പിന്നീട് പലരും മാധ്യമരംഗത്ത് ഉയരങ്ങളിലേക്കെത്തിയത്. ഫോക്സ് റിപ്പോർട്ട്, ഫോക്സ് ന്യൂസ് ലൈവ്, ഫോക്സ് ഓൺ ട്രെൻഡ്‌സ്, ഫോക്സ് ന്യൂസ് നൗ എന്നീ പരിപാടികളിലെല്ലാം അവതാരക ആയിരുന്നു. അന്വേഷണ മാധ്യമ പ്രവർത്തനത്തിനു നിരവധി എമ്മി അവാർഡുകൾ നേടി. ഏറ്റവും നേട്ടമുണ്ടാക്കിയ വനിതയ്ക്കുള്ള ബിഗ് സിസ്റ്റേഴ്സ് ഓർഗനൈസേഷൻ അവാർഡ്, ടെക്സസ് എ പി അവാർഡ്, മാട്രിക്സ് അവാർഡ് എന്നിവയും ഏറ്റു വാങ്ങിയിട്ടുണ്ട്. ഫോക്സ് ന്യൂസിനു പുറമെ ബ്ലൂംബർഗിനു വേണ്ടിയും അവർ ജോലി ചെയ്തിരുന്നു. ദലൈ ലാമ, ഡൊണാൾഡ് ട്രംപ്, സാറാ പാലിൻ, വൂപ്പി ഗോൾഡ്ബർഗ്, ചന്ദ്ര യാത്രികൻ ബസ് ആൽഡ്രിൻ തുടങ്ങി നിരവധി പ്രശസ്തരെ അവർ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ആന്ധ്ര പ്രദേശിലെ രാജമുന്ദ്രിയിൽ ജനിച്ച ഉമ ആറു വയസിൽ മാതാപിതാക്കളോടൊപ്പം യു എസിൽ എത്തി. പഠിച്ചു വളർന്നത് ടെക്സസിലെ സാൻ അന്റോണിയോയിൽ. ട്രിനിറ്റി യൂണിവേഴ്സ്റ്റിയിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം സാൻ അന്റോണിയോ എക്സ്പ്രസ്സ് ന്യൂസിലും കെൻസ് ടി വി യിലും ജോലി ചെയ്തു. ഫോക്സ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ച 1996 ഒക്ടോബർ 6നു തന്നെ സ്‌ക്രീനിൽ തെളിഞ്ഞ മുഖമാണ് ഉമയുടേത്. അതിനു മുൻപ് ഡാളസ്, ബാൾട്ടിമോർ എന്നിവിടങ്ങളിൽ ടി വി ചാനലുകളിൽ ജോലി ചെയ്തു. എമേഴ്സൺ കോളജിലും ഹാർവാഡിലും മാധ്യമ പ്രവർത്തനം പഠിപ്പിച്ചിട്ടുണ്ട്. അവരുടെ വേർപാട് ഇന്ത്യൻ അമേരിക്കൻ മാധ്യമരംഗത്തെ ശുഷ്കമാക്കി എന്ന് അവർ...

Read More

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ

ന്യൂയോർക്ക് : പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന “മിമിക്സ് വൺമാൻ ഷോ” യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ ഫൊക്കാന ദേശീയ കൺവൻഷൻ, വാഷിങ്ങ്ടൺ ഡിസിയിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷൻ,ന്യൂയോർക്ക് ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രോഗ്രാം, ചിക്കാഗോ വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിച്ച കലാസന്ധ്യ, ന്യൂയോർക്ക് സെന്റ് തോമസ് സ് സീറോ മലബാർ ചർച്ച് തുടങ്ങിയ വേദികളിൽ കലാഭവൻ ജയൻ വിജയകരമായി പ്രോഗ്രാം അവതരിപ്പിച്ച് കഴിഞ്ഞു ഇന്ന് ഓഗസ്റ്റ് 13ന് ശനിയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫോമ എംബയർ റീജിണൽ ഫാമിലി കൺവെൻഷനായ “പൂരം “പ്രോഗ്രാമിൽ മിമിക്സ് വൺമാൻഷോ അരങ്ങേറും. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അമൃത ചാനൽ എക്സലന്റ് അവാർഡ് (Funs upon a Time) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭ കലാഭവൻ മണിയോടൊത്ത് അദ്ദേഹത്തിന്റെ കലാരംഗത്തെ തുടക്കകാലം മുതൽ ദീർഘനാൾ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി ശ്രീകുമാർ,ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ,കൈരളി,ഫ്ലവേഴ്സ് കോമഡി ഉത്സവം, അമൃത ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവരിപ്പിച്ചിട്ടുണ്ട്. കലാപ്രവർത്തങ്ങളോടൊപ്പം നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ജയൻ. രണ്ട് വർഷകാലം കോവിഡിന്റെ കാലഘട്ടത്തിൽ ഏറെ ബുദ്ധിമുട്ടിലായ കലാകാരന്മാർ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് സഹായമായി കലാഭവൻ ജയന്റെ നേതൃത്വത്തിലുളള ‘തരംഗ് ചാലക്കുടി’ എന്ന സംഘടന വഴി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. അതിനായി സഹായ ഹസ്തമായ് വന്ന സ്വദേശത്തുളളവരും അമ്മേരിക്കൻ മലയാളികളേയും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്ന് കലാഭവൻ ജയൻ പറഞ്ഞു . ഒക്ടോബർ 13 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കും. കലാഭവൻ ജയനുമായി ബന്ധപ്പെടേണ്ട നമ്പരുകൾ : 516 928 9389, 516 270 2726, 91 9846142666...

Read More