Author: Editorial Team

പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തലവേദനയാകും

എച്ച്് 1 ബി തൊഴില്‍വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. അമേരിക്കയില്‍ എച്ച്് 1 ബി തൊഴില്‍വിസ കരസ്ഥമാക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതോടെ തൊഴില്‍വിസ നടപടികളില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. ഇന്ത്യയിലെത്തുന്ന എച്ച് 1ബി വിസയുള്ളവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സ്റ്റാംപ് ചെയ്യണം. തിരികെ അമേരിക്കയിലെത്തുന്നതിനുമുമ്പായി ഈ നടപടിക്രമം പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ അമേരിക്കന്‍ കോണ്‍സലറ്റുകളിലും ഈ സൗകര്യമുണ്ടായിരിക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന നിരവധി ഇന്ത്യാക്കാര്‍ക്ക് പുതിയ നിര്‍ദേശം വലിയ തലവേദന സൃഷ്ടിക്കും. മഹാമാരിയുടെ കാലത്ത് ഈ നടപടിക്രമം വലിയ കാലതാമസവും മറ്റു പ്രശ്‌നങ്ങളുമുണ്ടാക്കും. എച്ച്1 ബി തൊഴില്‍വിസ നേടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. പാസ്‌പോര്‍ട്ട് എംബസിയിലോ കോണ്‍സുലേറ്റിലോ സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം, അവധിക്കാലത്ത് നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വലിയ തലവേദനയാകും. വിവാഹം, മരണം തുടങ്ങിയ മറ്റ് വീട്ടുചടങ്ങുകള്‍ക്കും മാതാപിതാക്കളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി കുറഞ്ഞ കാലയളവില്‍ നാട്ടിലെത്തുന്നവര്‍ക്കും ഈ നിര്‍ദേശം ബുദ്ധിമുട്ടായിരിക്കുകയാണ്. നാട്ടിലെത്തിയാല്‍, തിരിച്ചുപോകുന്നതിനുമുമ്പ് പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്തുകിട്ടുകയെന്നത് വലിയ...

Read More

എഫ്ബിഐ മന്ദിരത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം: അക്രമിയെ വെടിവച്ചുകൊന്നു

ഒഹിയോ: ഒഹിയോയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മന്ദിരത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. എഫ്.ബി.ഐയുടെ സന്ദര്‍ശക പരിശോധനാ സംവിധാനത്തില്‍ കടക്കാന്‍ ശ്രമിച്ച അക്രമി, തന്റെ വാഹനത്തില്‍ വടക്കുദിശയിലേക്കു രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പോലീസിനുനേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചു.  അതിവേഗത്തില്‍ പാഞ്ഞ അക്രമിയുടെ വാഹനത്തെ പിന്തുടര്‍ന്ന പോലീസിനു നേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചിരുന്നു. ക്ലിന്റന്‍ കൗണ്ടിയിലെ ട്രാഫിക് ബ്ലോക്കിലകപ്പെട്ട അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിന്‍സിനാറ്റി എഫ്.ബി.ഐ മന്ദിരത്തില്‍ നടത്തിയ കടന്നുകയറ്റം നടത്തിയ അക്രമിയെ ആറുമണിക്കൂറിനുശേഷം പോലീസ് കീഴ്‌പ്പെടുത്തി.  പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയെക്കുറിച്ചോ അയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചോ പോലീസ് പ്രതികരണമുണ്ടായിട്ടില്ല. തീവ്രവാദ ആശയങ്ങളുള്ള വ്യക്തിയാണ് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കായല്‍ത്തീര വസതിയില്‍ എഫ്ബിഐ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് വ്യാപകമായ ഓണ്‍ലൈന്‍ ഭീഷണികളുണ്ടായിരുന്നെന്ന് അധികൃതര്‍...

Read More

കുടുംബശ്രീക്ക് അളവു തെറ്റി;ദേശീയപതാക വിതരണം വിവാദത്തില്‍

ഇടുക്കി: എങ്ങനെയെങ്കിലും അടിച്ചുകൊടുത്താല്‍ മതിയെന്നായിരുന്നു കുടുംബശ്രീയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സംഗതി പണി പാളിപ്പോയി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ ഇടുക്കിയില്‍ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകള്‍.  തെറ്റു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പതാകകള്‍ കുടുംബശ്രീക്ക് തിരികെ വാങ്ങേണ്ടിവന്നു. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകള്‍ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നല്‍കേണ്ടി വന്നു. ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകള്‍ എത്തിച്ചത്. കലക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ രണ്ടു ലക്ഷത്തിലധികം പതാകകള്‍ക്കാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍...

Read More

ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ല: സര്‍ക്കാര്‍

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം ഭേദഗതി ചെയ്യില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയത് ഉള്‍പ്പടെയുള്ള വിവിധ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരേ സിറോ മലബാര്‍ സഭയുടെ താമരശേരി രൂപത സമര്‍പ്പിച്ച ഹര്‍ജിയും സീറോ മലങ്കര സഭയുടെ ബത്തേരി രൂപത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് കേള്‍ക്കുന്നത്. സീറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ക്ക് എതിരായാണ് രൂപതകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്....

Read More

മായം.. മായം.. സര്‍വത്ര മായം..കേരളത്തിലെ കറിപൗഡറുകളില്‍ മായമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന കറിപൗഡറുകളിലെല്ലാം മായമുണ്ടെന്നു മന്ത്രി എം.വി ഗോവിന്ദന്‍. കേരളത്തിലെ വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ കറിപൗഡറുകളും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. തപാല്‍ വകുപ്പും കുടുംബശ്രീയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന. മിക്ക കറിപൗഡറുകള്‍ക്കും വലിയ പരസ്യങ്ങളും പ്രചാരണങ്ങളുമാണ്. എന്നാല്‍ പരിശോധനയില്‍ ഇവയിലെല്ലാം മായം കലര്‍ന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസത്തോടെ കഴിക്കാന്‍ പറ്റുന്നത് കുടുംബശ്രീയുടെ ഉല്‍പന്നങ്ങളാണെന്ന് മന്ത്രി...

Read More