നാല് വിനോദ സഞ്ചാരികൾക്ക് കോവിഡ് ! ഇന്ത്യൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ
കാഠ്മണ്ഡു: ഇന്ത്യയിൽനിന്നുള്ള നാല് വിനോദ സഞ്ചാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായിരിക്കെയാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാലഘട്ട് അതിർത്തി വഴി എത്തിയ നാലു വിനോദസഞ്ചാരികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർദേശിച്ചതായി ബൈത്താഡി ഹെൽത്ത് ഓഫീസ് ഇൻഫർമേഷൻ ഓഫീസർ ബിപിൻ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വർധിപ്പിച്ചതായും ഇന്ത്യയിൽ പോയ നിരവധി നേപ്പാൾ സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബൈത്താഡി ജില്ല ഇപ്പോൾ കോവിഡ് ഹൈറിസ്ക്...
Read More