വൃഷ്ടി പ്രദേശത്ത് മഴ ! ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഞായറാഴ്ച തുറക്കും
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഞായറാഴ്ച രാവിലെ പത്തോടെ തുറക്കാൻ തീരുമാനിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതുമാണ് തീരുമാനത്തിന് കാരണം. കുറഞ്ഞ അളവിലാകും ആദ്യഘട്ടത്തിൽ വെള്ളം തുറന്നുവിടുക. പിന്നീട് സാഹചര്യം വിലയിരുത്തിയ ശേഷം തുടർ തീരുമാനങ്ങളെടുക്കാം എന്ന ധാരണയിലാണ് കെഎസ്ഇബി അധികൃതർ. ജലനിരപ്പ് ഉയർന്നതിനാൽ രാവിലെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ വെള്ളം തുറന്നുവിടാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ അളവിൽ മാത്രം വെള്ളം ഒഴുക്കുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശം നൽകിരുന്നു. ജില്ലയിലെ എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും...
Read More