Author: Editorial Team

മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ഒക്ടോബർ ഒന്നിന് ചിക്കാഗോ രൂപതയുടെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് സ്ഥാനമേൽക്കും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായിട്ടാണ്  മാർ ജോയ് ആലപ്പാട്ടിന്റെ നിയമനം. ചിക്കാഗോയിലെ ബെൽവുഡിലുള്ള മാർതോമ്മാ ശ്ലീഹാ കത്തീഡ്രലിൽ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു കഴിഞ്ഞു. സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മെത്രാൻമാരും വൈദികരും അൽമായരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇക്കാലമത്രയും ചിക്കാഗോ രൂപതയെ നയിച്ച മാർ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തിൽ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും. കാനോൻ നിയമമനുസരിച്ച് മാർ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-മത്തെ വയസിൽ മാർപ്പാപ്പയ്ക്ക് രാജി സമർപ്പിക്കുകയും മാർപ്പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ്മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രുപതയുടെ അടുത്ത മെത്രാനായി നിയുക്തനായത്. ജൂലൈ മൂന്നിന് നിയമന ഉത്തരവ് ചിക്കാഗോ രൂപതയിലും സിറോ മലബാർ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും വായിക്കുകയുണ്ടായി. 2001ൽ ജോൺ പോൾ രണ്ടമാൻ മാർപ്പാപ്പയാണ് ചിക്കാഗോ രൂപതയ്ക്ക് അംഗീകാരം നൽകിയത്.ടെക്സസിലെ ഡാളസിൽ ആരംഭിച്ച സെന്റ് തോമസ് സിറോ മലബാർ ഇടവകയാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ മലബാർ ഇടവക. രൂപതയുടെ ആദ്യത്തെ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്താണ് ഇടവകയുടെ രൂപീകരണം സാധ്യമാക്കിയത്. ആത്മീയമായും ഭൗതീകമായും വളർച്ചയുടെ പടവുകൾ കയറിയ ചിക്കാഗോ രൂപത, ആഗോള സിറോ മലബാർ സഭക്ക് അഭിമാനം തന്നെയാണ്. 2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്. 2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിൽ 1956 സെപ്റ്റംബർ 27-നാണ് മാർ ആലപ്പാട്ടിന്റെ ജനനം. വൈദിക പഠനം ഇരിങ്ങാലക്കുട മൈനർ സെമിനാരിയിലും, വടവാതുർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നുമായി പൂർത്തികരിച്ചു. 1981 ഡിസംബർ 31ാം തിയതി മാർ ജെയിംസ് പഴയാറ്റിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1993ൽ അമേരിക്കയിൽ ശുശ്രൂഷ ആരംഭിക്കുന്നതിന് മുൻപായി, ഇരിങ്ങാലക്കുട രുപതയിലും, ചൈന്നെ മിഷനിലും സേവനമനുഷ്ഠിച്ചു. സ്ഥാനാരോഹണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. വികാരി ജനറാൾമാരായ ഫാ തോമസ് കടുകപ്പിള്ളിയും ഫാ തോമസ് മുളവനാലും ജനറൽ കൺവീനർമാരും, ജോസ് ചാമക്കാല ജനറൽ കോർഡിനേറ്ററും, ബ്രയൻ കുഞ്ചറിയായും ഡീന പൂത്തൻപുരക്കലും യൂത്ത് കോർഡിനേറ്റർമാരുമാണ്. മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ...

Read More

യുഎസില്‍ സാമൂഹിക അകലവും ക്വാറന്‍റൈനും അവസാനിപ്പിച്ചതായി സിഡിസി

വാഷിങ്ടന്‍ ഡിസി : കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിയ്ക്കലും ക്വാറന്‍റൈനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്‍റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു. പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു. പുതിയ ഗൈഡ് ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസതടസം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ വീട്ടില്‍ എത്തിയാല്‍ പത്തു ദിവസത്തെ വിശ്രമമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഐസൊലേഷനില്‍ കഴിയണമെന്നും തുടര്‍ന്ന് ഡോക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിഡിസിയുടെ പുതിയ നിര്‍ദേശം ജനങ്ങളിലുണ്ടായിരുന്ന കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ ദുരീകരിക്കാന്‍ സഹായിക്കുമെന്നും...

Read More

പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള; 20 കോടി കവർന്നു

ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്‍റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നൽകി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ്...

Read More

വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..? ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച ചി​ല​രാ​ണ് ആ​പ്പ് രാജ്യത്തു നി​രോ​ധി​ച്ച വി​വ​രം ക​ണ്ടെ​ത്തി‌യ​ത്. വി​ഡി​യോ​ലാ​ന്‍ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ വി​ഡി​യോ കാ​ണാ​നാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ലെ​യ​റാ​ണ്. എ​ന്നാ​ല്‍, നി​രോ​ധ​നം സം​ബ​ന്ധി​ച്ചു ഒ​രു വി​വ​ര​വും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല. ചൈ​ന ബ​ന്ധ​മാ​ണ് ആ​പ്പി​ന്‍റെ നി​രോ​ധ​ന​ത്തിനു പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​ന​യു​ടെ ഹാ​ക്കിം​ഗ് ഗ്രൂ​പ്പാ​യ സി​ക്കാ​ഡ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​ണ് വി​എ​ല്‍​സി എ​ന്നാ​ണ്...

Read More

ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍ നയിക്കുന്ന മന്ത്രിസഭ! 15 പേരും ക്രിമിനല്‍ കേസ് പ്രതി; ന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോടീശ്വരന്മാര്‍

മുംബൈ: മഹാരാഷ്ട്രയിലെ എഴുപത്തിയഞ്ച് ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്ക പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. 18 അംഗങ്ങളെ ഉള്‍പ്പെടുത്തി ഈമാസം 9-ന് മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെ 20 മന്ത്രിമാരാണുള്ളത്. ഇതില്‍ 15 പേരും ക്രിമിനല്‍ കേസ് പ്രതികളാണെന്നും ഇവരില്‍ 13 മന്ത്രിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുമാണെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഒരാളുടെ ശരാശരി ആസ്തി 47.45 കോടി രൂപയാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മന്ത്രിസഭാ വികസനത്തിന് ശേഷം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ചും 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച എല്ലാ മന്ത്രിമാരുടെയും സ്വയം സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 441.65 കോടിയുടെ ആസ്തിയുള്ള മലബാര്‍ ഹില്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മംഗള്‍ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതല്‍ പ്രഖ്യാപിത ആസ്തിയുള്ള മന്ത്രി. ഏറ്റവും കുറഞ്ഞ മൊത്തം ആസ്തിയുള്ള മന്ത്രി പൈത്താന്‍ മണ്ഡലത്തില്‍ നിന്നുള്ള ഭൂമാരേ സന്ദീപന്റാവു ആശാറാം...

Read More