ടിബറ്റൻ ജനതയ്ക്ക് സഹായവുമായി ചൈനയിലെ കത്തോലിക്കർ
“പ്രതീക്ഷയുടെ ജൂബിലി” വർഷത്തിൽ, ടിബറ്റിലെ ഭൂകമ്പബാധിതർക്ക് ചൈനയിലെ കത്തോലിക്കാ സമൂഹങ്ങൾ വിവിധ സഹായങ്ങൾ എത്തിച്ചു നൽകുന്നു. ജനുവരി 7 ചൊവ്വാഴ്ച ചൈനീസ് സ്വയംഭരണ പ്രവിശ്യയായ ടിബറ്റിലെ ഡിംഗ്രി കൗണ്ടിയിലും, ഷിഗാറ്റ്സെ നഗരപ്രദേശത്തും 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ ഇരകൾക്ക് സഹായമെത്തിക്കുന്നതിനായി ചൈനയിലെ വിവിധ കത്തോലിക്കാ സമൂഹങ്ങൾ മുൻപോട്ടു വന്നു. ഭൂകമ്പത്തിൽ 120 ഓളം ആളുകൾ മരണപ്പെടുകയും, ഇരുനൂറിലേറെ ആളുകൾക്ക് പരിക്കുകളേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് ശേഷം അൻപതിനായിരത്തോളം ആളുകളാണ് വീടുകൾ ഉപേക്ഷിച്ചുകൊണ്ട് പലായനം ചെയ്തത്. പതിനായിരക്കണക്കിന് വീടുകൾ ഭൂകമ്പശക്തിയിൽ വാസയോഗ്യമല്ലാതാകുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ ജനുവരി മാസം ഒൻപതാം തീയതി നടത്തിയ പ്രസംഗത്തിൽ, പ്രകൃതിദുരന്തം മുറിവുകളേൽപ്പിച്ച ടിബറ്റൻ ജനതയെ പ്രത്യേകം പേരെടുത്തു പരാമർശിച്ചിരുന്നു. പാപ്പായുടെ ഐക്യദാർഢ്യത്തിനായുള്ള ആഹ്വാനങ്ങൾ പ്രവൃത്തിപഥത്തിലെത്തിച്ചുകൊണ്ടാണ് സഹായഹസ്തവുമായി ചൈനയിലെ കത്തോലിക്കർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. “എൻ്റെ ഏറ്റവും ചെറിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തതെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് ” (മത്തായി 25:40) എന്ന വിശുദ്ധഗ്രന്ഥ വചനം ഓർമ്മപ്പെടുത്തിക്കൊണ്ട്, ജൂബിലി വർഷത്തിൽ നല്ല പ്രവൃത്തികൾ പരിശീലിക്കാനും, ഉദാരമായി സംഭാവന നൽകാനും എല്ലാവരേയും ക്ഷണിച്ചുകൊണ്ടു ബെയ്ജിങ് രൂപതയും അജപാലനലേഖനം പുറത്തിറക്കിയിരുന്നു. ബെയ്ജിംഗ്, ശാന്തൂ, ഷാങ്ഹായ് എന്നീ രൂപതകളിൽ, എല്ലാ ഇടവകകളിലും ഭൂകമ്പ ബാധിതർക്ക് വേണ്ടി പ്രത്യേക സംഭാവനകൾ സ്വീകരിക്കുന്നതിനും ആഹ്വാനം നൽകിയിട്ടുണ്ട്. പ്രത്യാശയുടെ ജൂബിലിയെ ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉചിതമായ അവസരമായി ഉപയോഗപ്പെടുത്തണമെന്നും രൂപതകളിൽ നിന്നുള്ള അഭ്യർത്ഥനകളിൽ പ്രത്യേകം...
Read More