കൊച്ചി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) എട്ടാമത് അവാർഡ് ചടങ്ങ് ഇന്ന് വൈകുന്നേരം അഞ്ചിന് കൊച്ചി കലൂരിലുള്ള ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് സാമുവൽ ഈശോ, സെക്രട്ടറി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, അഡ്വൈസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു.
അമേരിക്കയിൽ നിന്ന് ഒട്ടേറെ മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ നേതാക്കളും പരിപാടിക്കായി എത്തിക്കഴിഞ്ഞു. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സമ്മേളന വേദിക്കു മുന്നിൽ നടന്ന ചടങ്ങിൽ അമേരിക്കയിൽ നിന്ന് എത്തിയ സൈമൺ വാളാശേരിൽ, ജിജു കുളങ്ങര, മാത്യു വർഗീസ്, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പ്രസിഡന്റ് കെ.പി. റെജി, സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു.
അമേരിക്കയിൽ നിന്ന് എത്തിയ സംഘം കേരളത്തിലെ മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിൽ സന്തോഷമുണ്ട്. യാതൊരു സ്വാർഥതാത്പര്യങ്ങളുമില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഐപിസിഎൻഎയുമായി ഭാവിയിൽ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുമെന്നും അവർ അറിയിച്ചു.
ആർ.ശ്രീകണ്ഠൻ നായർക്കാണ് മാധ്യമ ശ്രീ പുരസ്കാരം. ഇതോടൊപ്പം കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർക്ക് വിവിധ അവാർഡുകൾ നൽകി ആദരിക്കുന്ന വേദി, എല്ലാ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ളവരും ഒത്തുചേരുന്ന അപൂർവ സംഗമമായിരിക്കും. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ പ്രത്യകത ആണ്.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രഫ. കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, മാണി സി. കാപ്പൻ, റോജി എം. ജോൺ, ടി. ജെ. വിനോദ്, മാത്യു കുഴൽനാടൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് എം.ടി. രമേശ് എന്നിവരും പങ്കെടുക്കും.
മാധ്യമശ്രീ പുരസ്കാരത്തിന് ഒരു ലക്ഷവും മാധ്യമ രത്നക്ക് അൻപതിനായിരവും പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കും കാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകുന്നതാണ്.
മാധ്യമശ്രീ പുരസ്കാര ചടങ്ങിന്റെ മുഖ് സ്പോൺസർ (പ്ലാറ്റിനം, ഇവന്റ്) പ്രശസ്ത സംരഭകരായ സാജ് ഏർത് ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു.
ഇതോടൊപ്പം എലീറ്റ് സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത് കെയർ പാർട്ണർ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ, ജോൺ പി. ജോൺ കാനഡ,
ദിലീപ് വർഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോൺസർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോൺസർമാരും ജേർണലിസം സ്റ്റുഡന്റ്സ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും പരിപാടിയുടെ പ്രായോജകരാണ്.