എയര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി.
നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നതെന്നും പൊട്ടിയ ബാഗിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചു. കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കേടായ നിലയിലാണ് ലഗേജ് ലഭിച്ചത്. ഇതില്‍ നിരാശയായ താരം ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.