സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഒരു ഭരണപക്ഷ എംഎൽഎയ്ക്ക് ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കേണ്ട അവസ്ഥയാണ് നാട്ടിലെന്നും ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രെ എന്നുമാണ് ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്.
എഡിജിപിയ്ക്കും എസ്പിയ്ക്കും എതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ പി.വി അൻവർ എംഎൽഎ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. മലപ്പുറത്തെ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പി.വി അൻവർ തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും’ എന്നാണ് അൻവർ പറഞ്ഞത്. സോളാർ കേസ് അട്ടിമറിച്ചതിലും അജിത് കുമാറിന് പങ്കുണ്ടെന്നും പി വി അൻവർ എംഎൽഎ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ.
ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!