വാഷിംഗ്ടൺ:  ചൈനീസ് സ്റ്റീൽ നിർമ്മാതാക്കളിൽ നിന്നും കൃത്രിമ മധുരപലഹാര നിർമ്മാതാക്കളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇത്തരം തൊഴിലാളികളെ നിർബന്ധിത വേല ചെയ്യിക്കുന്നുവെന്ന റിപോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് യുഎസിന്റെ തീരുമാനം. 

ഉയ്ഗൂർ നിർബന്ധിത ലേബർ പ്രിവൻഷൻ ആക്ടിന് കീഴിൽ  ഇതാദ്യമായാണ് ഒരു ചൈന ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയെയോ അസ്പാർട്ടേം സ്വീറ്റനർ ബിസിനസ്സിനെയോ യുഎസ് നിയമപാലകർ ലക്ഷ്യമിടുന്നതെന്ന് ഡിഎച്ച്എസ് അറിയിച്ചു.

“ഈ പ്രവർത്തിയിലൂടെ യു.എസ്. വിതരണ ശൃംഖലകളിൽ നിന്ന് നിർബന്ധിത വേല ഇല്ലാതാക്കുന്നതിനും  എല്ലാവർക്കുമായുള്ള  മനുഷ്യാവകാശ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു,”- പോളിസി ഫോർ ഹോംലാൻഡ് സെക്യൂരിറ്റിയുടെ അണ്ടർസെക്രട്ടറി റോബർട്ട് സിൽവേഴ്സ് പറഞ്ഞു.

സിൻജിയാങ്ങിലെ വംശീയ ഉയ്ഗൂർ ഗ്രൂപ്പിലെ അംഗങ്ങൾക്കും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങൾക്കും എതിരെ ബീജിംഗ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ 2021ൽ  പ്രസിഡൻ്റ് ജോ ബൈഡൻ ഫെഡറൽ നിയമത്തിൽ ഒപ്പുവച്ചിരുന്നു.  ചൈനീസ് ഗവൺമെൻ്റ് ഈ അവകാശവാദങ്ങൾ നുണകളാണെന്ന് പറഞ്ഞ് നിഷേധിച്ചിരുന്നു.

  2022 ജൂൺ മുതൽ, സിൻജിയാങ്ങിൽ നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ചെന്നോ നിർബന്ധിത തൊഴിലാളികളുമായി ബന്ധിപ്പിച്ചിട്ടുള്ള സാമഗ്രികൾ ഉപയോഗിച്ചെന്നോ ആരോപിക്കപ്പെടുന്ന മൊത്തം 75 കമ്പനികളെ നിരോധന ലിസ്റ്റിൽ യുഎസ് ചേർത്തിട്ടുണ്ട്.