ബെയ്‌റൂട്ട്: ഇറാനിൽ റെവല്യൂഷണി ഗാർഡ് ഉദ്യോഗസ്ഥർ ആശയവിനിമയ ഉപകരണങ്ങൾ (പേജർ ) ഉപയോഗിക്കരുതെന്ന് ഉത്തരവ്.
ലെബനനിൽ പേജറുകളും വോക്കി ടോക്കറുകളും ഉപയോഗിച്ച് സ്ഫോടനം നടത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിതന് പിന്നാലെയാണ് ഉത്തരവ്.
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത ധാരാളം ഉപകരണങ്ങൾ ഇറാൻ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാൻ്റെ പ്രതിരോധ നീക്കം.
നിലവിൽ ആശയവിനിമയം ഉൾപ്പടെ എല്ലാതരം സാങ്കേതിക വിദ്യകളും ഇറാൻ വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇസ്രയേൽ ചാരൻമാരുടെ നുഴഞ്ഞുകയറ്റം സംശയിച്ച് ഉദ്യോഗസ്ഥർക്കിടയിലും പരിശോധന ശക്തമാണ്.
ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഇറാനിലും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകൾ, യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരെപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം നടത്തി . ലെബനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 182 പേർ കൊല്ലപ്പെട്ടു. 700ഓളം പേർക്ക് പരുക്കേറ്റേതായും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.