ടൂറിസ്റ്റുകളെ പ്രാഗ് സന്ദർശിക്കുന്നതിൽ നിന്ന് തടയുകയും പകരം കൂടുതൽ ‘പരിഷ്കൃത’ സന്ദർശകരെ ആകർഷിക്കുകയും ചെയ്യുന്നതിനായി ട്രാവൽ ഏജൻസികൾ സംഘടിപ്പിക്കുന്ന രാത്രികാല പബ്ബുകൾ നിരോധിക്കാൻ ഒരുങ്ങി പ്രാഗിലെ ഭരണകൂടം. പ്രാദേശിക സമയം രാത്രി പത്തിനും വെളുപ്പിനെ 06:00 നും ഇടയിൽ ഉള്ള സമയമാണ് പബ്ബുകൾ തുറന്നു പ്രവർത്തിക്കുന്നത് തടയുന്നത്.

ഇത്തരം പബ്ബുകൾ മയക്കുമരുന്നിന്റെയും മറ്റു സാമൂഹിക തിന്മകളുടെയും കേന്ദ്രമായി മാറുന്നത് തടയാൻ ആണ് ഇത്തരത്തിൽ ഒരു നിരോധനം എന്ന് പ്രാഗിലെ ഡെപ്യൂട്ടി മേയർ ജിരി പോസ്പിസിൽ പറഞ്ഞു. പ്രാഗ് പൊതു സ്ഥലങ്ങളോടുള്ള ബഹുമാനത്തിനും അതിന്റെ വളർച്ചയ്ക്കും മുൻഗണന നൽകുന്ന സ്ഥലമായി മാറണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പബ്ബിൽ നിന്ന് പബ്ബിലേക്ക് വിനോദസഞ്ചാരികളുടെ സംഘടിത സഞ്ചാരം പരിമിതപ്പെടുത്തുന്ന ഒരു ഭേദഗതിയ്ക്ക് കൗൺസിലർമാർ അംഗീകാരം നൽകിയതായി പ്രാഗ് സിറ്റി കൗൺസിൽ പറഞ്ഞു. അർധരാത്രി പ്രവർത്തിക്കുന്ന പബ്ബുകൾ നഗര മധ്യത്തെ രാത്രി സമാധാനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഇപ്രകാരം ഒരു തീരുമാനം എടുക്കാൻ കൗൺസിൽ തീരുമാനിച്ചത്.

ശബ്ദം, സുരക്ഷ, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയത്. മദ്യപിച്ച വിനോദസഞ്ചാരികളുടെ തിരക്ക് നഗരത്തിന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കൗൺസിലർമാർ അവകാശപ്പെട്ടു.