ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ആലുവ അർബൻ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതത്‌ എന്നാണ് ആക്ഷേപം. ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു നടപടി. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുൾപ്പെടെ പൂട്ടിയ വിടിനകത്താണെന്ന് വീട്ടുകാർ പറയുന്നു. ലോൺ എടുത്ത പത്ത് ലക്ഷം രൂപയിൽ ഒൻപതു ലക്ഷം ഇതിനകം അടച്ചിട്ടുണ്ട്. തിരിച്ചടവിന് മൂന്നുവർഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു.

ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീൽ ചെയ്തു പോവുകയായിരുന്നു. 2017ലാണ് പത്തുവർഷത്തെ കാലാവധിയിൽ വായ്പ‌യെടുത്തത്. മാസം 20000 രൂപയിൽകുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന. കോവിഡ് മഹാമാരിയുണ്ടായപ്പോൾ അടവ് മുടങ്ങി. പിന്നീട് ലോൺ അടയ്ക്കാൻ പറഞ്ഞപ്പോൾ, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകൾ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നൽകിയത്.

ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാൻ ബാക്കിയുള്ളത് എന്ന് വീട്ടുകാർ പറയുന്നു. എന്നാൽ, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.