ഡി​ട്രോ​യി​റ്റ്: ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഹൂ​സ്റ്റ​ണി​ലെ ഇന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ ലൈ​ൻ 547-ാം സെ​ഷ​ൻ. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ഐ​പി​എ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വ​ൽ (ഡി​ട്രോ​യി​റ്റ്) അ​നു​ശോ​ച​ന സ​ന്ദേ​ശം അ​റി​യി​ച്ചു.

ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ ലൈ​ൻ പ്ര​വ​ർ​ത്ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഭൗ​തീ​ക ആ​ത്മീ​യ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന​താ​യി സി.​വി. സാ​മു​വ​ൽ അ​നു​സ്മ​രി​ച്ചു.

ബാ​വ​യു​ടെ വി​യോ​ഗ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന യാ​ക്കോ​ബാ​യ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കുചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ർ​ന്ന് സാ​റാ​മ്മ സാ​മു​വ​ൽ (ന്യൂ​യോ​ർ​ക്ക്) പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.

സി.​വി. സാ​മു​വ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബ​ഥ​നി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ന്യൂ​യോ​ർ​ക് വി​കാ​രി റ​വ. ജോ​ബി​ൻ ജോ​ൺ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് (മോ​നി) ഡ​ബ്ല്യു​ഡി​സി മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

രാ​ജു ചി​റ​മ​ണ്ണേ​ൽ പാ​ഠ​ഭാ​ഗം വാ​യി​ച്ചു. ടി. ​എ. മാ​ത്യു (ഹൂ​സ്റ്റ​ൺ) ന​ന്ദി പ​റ​ഞ്ഞു. സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം സ​മാ​പി​ച്ചു. ഷി​ജു ജോ​ർ​ജ്ജ് സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കി.