കുവൈറ്റ് സിറ്റി: മലങ്കര സഭയുടെ മൂന്നാമത് കാതോലിക്കാ ബാവയായ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ 61-ാം ഓർമപ്പെരുന്നാൾ ഭക്ത്യാദരവുകളോടെ കൊണ്ടാടി.
പെരുന്നാളിനോടനുബന്ധിച്ച് നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും മലങ്കരസഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
മഹാ ഇടവക വികാരി റവ.ഫാ.ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ.ഫാ. മാത്യു തോമസ്, റവ.ഫാ. ഗീവർഗീസ് ജോൺ എന്നിവർ സഹകാർമികത്വം വഹിച്ചു.