മനാമ: പ്രവാസികളുടെ എണ്ണം തൊഴിൽ മേഖയിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാൻ ബഹ്റെെൻ തീരുമാനിച്ചത്. വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശം ആണ് ഇപ്പോൾ ബഹ്റെെൻ എംപിമാർ നിർദേശിച്ചിരിക്കുന്നത്. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്‌റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്.

പ്രവാസികൾക്ക് വളരെ ആഘാതമുണ്ടാക്കുന്ന ഒരു പ്രസ്ഥാവനയാണ് ഇത്. രാജ്യത്തെ തൊഴിൽ വിപണിയെ രക്ഷിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൊണ്ടു വരുകയാണ് ലക്ഷ്യം വെക്കുന്നത്. പെർമിറ്റുകൾ ഒരിക്കൽ മാത്രമേ പുതുക്കി നൽകാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.

ജോലിയില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ തടയാൻ ഇതിലൂടെ സാധിക്കും. ദീർഘകാലം പ്രവാസികൾ രാജ്യത്ത് താമസിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും. തൊഴിൽ തേടുന്ന ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ ഇതിലൂടെ സാധിക്കും. ഇത് രാജ്യത്തിൻരെ പുരോഗിതിക്ക് ഒരുപാട് സഹായിക്കുമെന്ന് എം പി വ്യക്തമാക്കി. ഫ്ലെക്‌സിബിൾ വർക്ക് പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാറിന്റെ സമീപകാല തീരുമാനവുമായി ഈ നിർദേശം യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.