മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഒരു പരിപാടിയിൽ കോൺഗ്രസ് പാർട്ടി “ഭരണഘടനയുടെ ശൂന്യമായ പകർപ്പുകൾ” വിതരണം ചെയ്തുവെന്ന് ബിജെപി. വിരോധാഭാസമെന്നു പറയട്ടെ, ഭരണഘടനയെ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയുമാണ് പ്രമേയമെന്നും വിമർശനം. 

മഹാരാഷ്ട്ര ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, അതിവേഗം വൈറലായി, മുൻവശത്ത് ‘ഇന്ത്യൻ ഭരണഘടന’ എന്ന് എഴുതിയ പുസ്തകങ്ങൾ കാണിച്ചു, എന്നാൽ ആദ്യ പേജിലെ ആമുഖം ഒഴികെ ശൂന്യമായ പേജുകൾ മാത്രമേ അതിൽ അടങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആക്ഷേപം. 

എന്നാൽ, വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപിക്കെതിരെ ആഞ്ഞടിച്ച കോൺഗ്രസും രംദത്തെത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നോട്ട്ബുക്കും  പേനയുമാണ് നൽകിയതെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ നോട്ട്ബുക്ക് നൽകിയതായി കോൺഗ്രസ് പറഞ്ഞു.