വെള്ളിയാഴ്ച പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പോലീസ് മൊബൈൽ വാനിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുമായെത്തിയ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രവിശ്യയിലെ മസ്‌തുങ് ജില്ലയിലെ സിവിൽ ഹോസ്പിറ്റൽ ചൗക്കിലെ ഗേൾസ് ഹൈസ്‌കൂളിന് സമീപം രാവിലെ 8.35നായിരുന്നു സ്‌ഫോടനം.
മരണസംഖ്യ ഒമ്പതായി ഉയർന്നതായി ഡെപ്യൂട്ടി കമ്മീഷണർ മസ്തുങ് ബാസ് മുഹമ്മദ് മാരി വൈകുന്നേരം അറിയിച്ചു.