നടി ഹണി റോസിനെതിരെ ലൈംഗികമായി അധിക്ഷേപിച്ചതിന് ഇന്നലെ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിൻ്റെ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല.
അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. പൊതുവിടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു.
കേസിൽ മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.