ലെെംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണീ റോസിൻ്റെ പരാതിയിൽ എടുത്ത കേസിൽ ബോബി ചെമ്മണ്ണൂരിനെ 14 ദിവസം റിമാൻഡ് ചെയ്തു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ വിധിച്ച ഉടൻ തനിക്ക് ദേഹാസ്വസ്ഥം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനാൽ ബോബി ചെമ്മണ്ണൂരിനോട് കോടതിയിൽ വിശ്രമിച്ചുകൊള്ളാൻ അനുവദിച്ചു. തനിക്ക് അൾസർ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ബോബി ചെമ്മണ്ണൂരിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ശേഷം ഏത് ജയിലിലേക്ക് ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോകുമെന്ന് വ്യക്തമായിട്ടില്ല. കാക്കനാടുള്ള എറണാകുളം ജില്ലാ ജയിൽ. നഗരത്തിലെ സബ് ജയിൽ എന്നിങ്ങനെ രണ്ട് ജയിലുകളിലേക്ക് മാറ്റാനാണ് സാധ്യത.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിരാമിയാണ് ശിക്ഷ വിധിച്ചത്.
പ്രശസ്ത അഡ്വക്കേറ്റ് രാമപിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്.
സംഭവം നടന്ന് ഏറെനാൾക്ക് ശേഷം പരാതിയുമായി എത്തുന്നതിൽ സംശയം ഉണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്.
അടുത്ത ദിവസം ഇറങ്ങുന്ന സിനിമയുടെ മാർക്കറ്റിങ്ങിൻ്റെ ഭാഗമാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ കേസിൻ്റെ മെറിറ്റിലേക്ക് ഇപ്പോൾ പോകുന്നില്ലെന്ന് കോടതി അറിയിച്ചു. ജാമ്യം ഇപ്പോൾ നൽകേണ്ടതുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി അറിയിച്ചു.
അതുകൊണ്ട് തന്നെ പ്രതിഭാഗം ഹാജരാക്കിയ വീഡിയോകൾ കാണാൻ പോലും കോടതി തയാറായില്ല.