ലൈംഗിക അധിക്ഷേപകേസിൽ ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തുടരുമെന്ന നിലപാടിൽ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തിറങ്ങാൻ സാധിക്കാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജാമ്യം വേണ്ടെന്ന് പറഞ്ഞത്. എന്നാൽ ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാണ് സാധ്യത.
അതേസമയം ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറല്ലെന്ന നിലപാടിൽ ബോബി ചെമ്മണ്ണൂർ ഉറച്ചുനിന്നാൽ ജയിൽ മേധാവിയെ വിവരം അറിയിച്ചേക്കും.
ഇത്തരത്തിൽ ജയിലിൽ കഴിയുന്ന തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും അറിയിച്ചു. ഇതോടെ അഭിഭാഷകർ മടങ്ങി.