വെ​സ്റ്റ്ചെ​സ്റ്റ​ർ: ബ്രോ​ങ്ക്സ്, വെ​സ്റ്റ്ചെ​സ്റ്റ​ർ, ഡ​ച്ച​സ് കൗ​ണ്ടി​ക​ളി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​ക​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ ക്രി​സ്മ​സ് – പു​തു​വ​ൽ​സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ഞാ‌​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​യോ​ങ്കേ​ഴ്സി​ലെ സോ​ണ്ടേ​ഴ്സ് ഹൈ​സ്കൂ​ൾ (183 Palmar Road) ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

വെ​രി.​റ​വ.​ഫാ. ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​നും മേ​ഖ​ല​യി​ൽ​പെ​ട്ട ആ​റ് പ​ള്ളി​ക​ളു​ടെ വി​കാ​രി​മാ​ർ ഉ​പാ​ധ്യ​ക്ഷ​ന്മാ​രാ​യു​മു​ള്ള സം​ഘാ​ട​ക സ​മി​തി​യി​ൽ മാ​ത്യു ജോ​ർ​ജ് (സെ​ന്‍റ് തോ​മ​സ് പ​ള്ളി യോ​ങ്കേ​ഴ്‌​സ്), അ​നി​ൽ ചെ​റി​യാ​ൻ (സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി പോ​ർ​ട്ട്ചെ​സ്റ്റ​ർ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം കോ​ഓ​ർ​ഡി​നേ​റ്റ​റും സെ​ക്ര​ട്ട​റി​യു​മാ​യാ​ണ്.

പോ​ർ​ട്ട്ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ.​ഫാ. പോ​ൾ ചെ​റി​യാ​ൻ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും. ജോ​യ് അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്വ​യ​റി​ന്‍റെ സം​ഘ​ഗാ​ന​ങ്ങ​ൾ​ക്കു പു​റ​മെ എ​ല്ലാ ഇ​ട​വ​ക​യി​ൽ നി​ന്നു​മു​ള്ള മു​തി​ർ​ന്ന​വ​രു​ടെ​യും സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.