നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി(Donald Trump) ഫ്ലോറിഡയിലെത്തി കൂടിക്കാഴ്ച നടത്തി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ(Justin Trudeau). കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും വിതരണം തടയാൻ ഡൊണാൾഡ് ട്രംപ് 25% തീരുവ ചുമത്താൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായാണ് ട്രൂഡോ തൻ്റെ പൊതുസുരക്ഷാ മന്ത്രിക്കൊപ്പം ട്രംപിനെ സന്ദർശിച്ചത്.
ഡൊണാൾഡ് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് ട്രൂഡോ കണ്ടത്. ഇരു നേതാക്കളും ഒരുമിച്ച് അത്താഴം കഴിക്കുകയും വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, ചർച്ചകൾ രഹസ്യമാക്കി വച്ചിരിക്കുകയുമാണ്. ഇരുവരും തമ്മിലുള്ള കരാർ പരസ്യമാക്കിയിട്ടില്ല.