ബിജെപി എംപി ഹേമാംഗ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് വൃത്തങ്ങൾ. പാർലമെൻ്റ് വളപ്പിൽ നടന്ന സംഘർഷത്തിനിടെ രാഹുൽ ഗാന്ധി ശാരീരികമായി ആക്രമിച്ചെന്ന് പരാതിക്കാരി ആരോപിച്ചു.
ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 115, 117, 125, 131 (ക്രിമിനൽ ബലപ്രയോഗം), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു