ജാതി സെന്‍സസ് പുറത്തുവിട്ട് തെലങ്കാന സർക്കാർ. ജനസംഖ്യയില്‍ പകുതിയിലധികം ഒബിസി വിഭാഗമാണെന്ന് പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 3,54,77,554 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
സര്‍വേ പ്രകാരം തെലങ്കാനയില്‍ മുസ്ലിമിതര ഒബിസി വിഭാഗം 46.25%, ഒബിസി മുസ്ലിം വിഭാഗത്തെ ചേര്‍ത്താല്‍ 57.1%, പട്ടിക ജാതി വിഭാഗം 17.43 %, പട്ടിക വര്‍ഗ വിഭാഗം 10.45%, മുസ്ലിം വിഭാഗം 12.56% എന്നിങ്ങനെയാണ്.
അതേസമയം തെലങ്കാന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജാതി സെന്‍സസ് പുറത്തു വിടും എന്നത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു സര്‍വേ തുടങ്ങിയത്. ജാതി സെന്‍സസ് നാളെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.