Category: Cinema

കാര്യങ്ങൾ പറഞ്ഞ് കൂടെനിർത്തി, അന്ന് ഹണിറോസിന്റെ പ്രതിബദ്ധത നേരിട്ടറിഞ്ഞു; പിന്തുണച്ച് നിർമാതാവ്

സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ നടി ഹണി റോസിന് പിന്തുണയുമായി നിർമാതാവ് ജോളി ജോസഫ്. മോൺസ്റ്റർ എന്ന ചിത്രത്തിൽ ഹണി റോസിനൊപ്പം അഭിനയിച്ചതിന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നിർമാതാവ് തന്റെ പിന്തുണ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപംസംവിധായകൻ ജയരാജും എംജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. അജു...

Read More

കാലി​ഫോർണിയയിലെ കാട്ടുതീ: ഓസ്കാർ നോമിനേഷൻ തീയതി നീട്ടി

ദക്ഷിണ കാലിഫോർണിയ മേഖലയിലെ വൻ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ജനുവരി 17ന് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം ജനുവരി 19 ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്.  തീയതി മാറ്റങ്ങളെക്കുറിച്ച് അക്കാദമി സി.ഇ.ഒ ബിൽ ക്രാമറിൽ നിന്ന് അംഗങ്ങൾക്ക്  ഇ-മെയിൽ അയച്ചു എന്നാണ് ലഭിക്കുന്ന വിവരം. ‘സതേൺ കാലിഫോർണിയയിലുടനീളമുള്ള വിനാശകരമായ തീപിടുത്തം ബാധിച്ചവർക്ക് അഗാധമായ...

Read More

ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്, നീക്കംചെയ്തത് ബാധിക്കില്ല; കങ്കണ റണൗട്ട്

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. അതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ബോര്‍ഡിന്റെ ഈ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. ഒരു സംവിധായികയെന്ന നിലയില്‍ ചിത്രത്തിലെ മുഴുവന്‍...

Read More

‘പ്രിയപ്പെട്ട സ്ത്രീകളേ, നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക’: റിമ കല്ലിങ്കൽ

നടി ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹണി റോസിന്റെ പരാതി. ഇതിനുപിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമൺ ഇൻ സിനിമ കളക്ടീവുമൊക്കെ ഹണി റോസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടയിൽ ചിലർ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട്...

Read More

കാട്ടുതീ: 176 കോടിയുടെ ആഡംബര ബംഗ്ലാവ് ഹോളിവുഡ് നടൻ ബെൻ അഫ്ലെക് ഉപേക്ഷിച്ചു

കാലിഫോർണിയയിലെ തീവ്രമായ കാട്ടുതീയെ തുടർന്ന് നിരവധി ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. അവരിൽ പ്രമുഖനാണ് ഹോളിവുഡ് നടൻ ബെൻ അഫ്ലെക്. ലോസ് ഏഞ്ചൽസിലെ പസഫിക് പാലിസാഡ്‌സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തിന് തീയുടെ കെടുതി കാരണം തന്റെ ആഢംബര വസതി ഒഴിഞ്ഞുപോകേണ്ടി വന്നു. തുടർന്ന് അദ്ദേഹം മുൻ ഭാര്യയും നടിയുമായ ജെന്നിഫർ ഗാർണറുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ...

Read More

‘കസബയിലെ ആൺമുഷ്‍ക് മഷിയിട്ടുനോക്കിയാലും ഇല്ല’; ‘ടോക്സിക്’ ടീസറിൽ വിമർശനവുമായി നിഥിൻ രൺജി പണിക്കർ

വന്‍ വിജയം നേടിയ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാവുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ടോക്സിക്. ​ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. യഷിന്‍റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ ചിലത് ആദ്യമായി പുറത്തെത്തിയത്. ബര്‍ത്ത്ഡേ പീക്ക് എന്ന പേരിലാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്. ഇതിനകം വന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രത്തിന്‍റെ...

Read More

സൈബർ ആക്രമണം: ഹണി റോസിന് പിന്നാലെ മറ്റൊരു നടിയും പൊലീസിൽ പരാതിയുമായി രംഗത്ത്

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. നടി ഹണി റോസിന് പിന്നാലെ നടി മാലാ പാർവതിയും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. യൂട്യൂബ് വഴി ദൃശ്യങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മാലാ പാർവതി സൈബർ പൊലീസിൽ പരാതി നൽകിയത്. സിനിമകളിൽ നിന്നുള്ള രംഗങ്ങൾ എഡിറ്റ്...

Read More

ഗോൾഡൻ ഗ്ലോബിൽ എമിലിയ പെരെസ് മികച്ച ചിത്രം

82ാമ​ത് ഗോ​ള്‍ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​ര​വേ​ദി​യി​ല്‍ ഇ​ന്ത്യ​യു​ടെ ‘ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റി’​നെ പി​ന്ത​ള്ളി ഫ്ര​ഞ്ച് ചി​ത്രം ‘എ​മി​ലി​യ പെ​രെ​സ്’ മി​ക​ച്ച വി​ദേ​ശ​ഭാ​ഷ ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദി ​ബ്രൂ​ട്ട​ലി​സ്റ്റി​ന്റെ ബ്രാ​ഡി കോ​ർ​ബെ​റ്റാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ഡ്രാ​മ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച സി​നി​മ​യും ദി ​ബ്രൂ​ട്ട​ലി​സ്റ്റാ​ണ്. ഹോ​​ളോ​കോ​സ്റ്റ്...

Read More

നയൻതാരയുടെ ഡോക്യുമെന്‍ററി: അഞ്ചു കോടി നഷ്ടപരിഹാരം വേണം: നോട്ടീസ് അയച്ചു

നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് നോട്ടീസ് അയച്ചത്. നേരത്തെ നാനും റൗ‍ഡി താൻ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ...

Read More

ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ്; പൊലീസില്‍ പരാതി നൽകി നടി

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ നടി പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസിനാണ് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.  ഒരു വ്യക്തി തന്നെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് നടി ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം...

Read More

പ്രഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് അതിഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ

വല എന്ന ചലച്ചിത്രത്തിലൂടെയാണ് ഹാസ്യ സാമ്രാട്ടിൻ്റെ തിരിച്ചു വരവ്. അദ്ദേഹത്തിന്‍റെ 73-ാം പിറന്നാള്‍ ദിനത്തില്‍ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ‘വല’ അണിയറപ്രവർത്തകര്‍. 2012-ല്‍ ഉണ്ടായ അപകടത്തെ തുടർന്നാണ് അദ്ദേഹം സിനിമകളില്‍ സജീവമല്ലാതായത്. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍...

Read More

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജെഫ് ബെയ്‌ന അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസയുടെ ഭർത്താവുമായ ജെഫ് ബെയ്‌നയെ (47) വെള്ളിയാഴ്ച ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ഏഞ്ചൽസ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മെഡിക്കൽ എക്‌സാമിനറുടെ മരണ സർട്ടിഫിക്കറ്റിൽ ബെയ്‌നയുടെ പേരും ജനനത്തിയതിയും ഉള്ള ഒരാൾ ഹോളിവുഡിലെ ഒരു വസതിയിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ...

Read More
Loading

Recent Posts