Category: Crime

ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിപ്പ്

ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടി. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാ​​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും...

Read More

സൽമാൻ റുഷ്ദിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്; ഹാദി മതർ കുറ്റക്കാരൻ

പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ് ലെബനീസ് പൗരൻ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കൻ പ്രാദേശിക കോടതി ഏപ്രിലിൽ വിധിക്കും. മുപ്പത് വർഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത. 2022 ഓഗസ്റ്റിലെ ആക്രമണത്തിൽ സൽമാൻ റുഷ്ദിയുടെ കാഴ്ച ഭാഗികമായി നഷ്ടമായിരുന്നു. 15...

Read More

പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ വൈകിയതിന് വൃദ്ധനായ ജീവനക്കാരന് മർദ്ദനം; രണ്ട് യുവാക്കൾ പിടിയിൽ

ചെങ്ങന്നൂരിൽ വൃദ്ധനായ പെട്രോൾ പമ്പ് ജീവനക്കാരനെ അതിക്രൂരമായി മർദ്ദിച്ച പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേർ അറസ്റ്റിൽ. പെട്രോൾ അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ വൈകിയതിന് 79 വയസുള്ള ജീവനക്കാരനെയാണ് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുറത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19), പുല്ലാട് ബിജു ഭവനത്തിൽ ബിനു(ബിജിത്ത്-19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19 ന് രാത്രി...

Read More

സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സംവിധായകൻ ശങ്കറിനെതിരെ അസാധാരണ നടപടിയുമായി ഇ.ഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പകർപ്പവകാശ ലംഘന പരാതിയിൽ ആണ്‌ നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി. രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണിത്. 1996ൽ പുറത്തിറങ്ങിയ പുസ്തകം പ്രമേയം എന്നാണ് പരാതി. യെന്തിരൻ 290 കോടി രൂപ കളക്ഷൻ നേടിയെന്ന് ഇ.ഡി. ഇതിനായി ശങ്കറിന് 11.5 കോടി രൂപ ആണ്‌ പ്രതിഫലം കിട്ടിയതെന്നും...

Read More

യുപിയിൽ ഭാര്യയോട് പൊതുസ്ഥലത്ത് മോശമായി പെരുമാറി പൊലീസുകാരൻ; വീഡിയോ വൈറലായതോടെ സസ്‌പെൻഷൻ

ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ ഉപദ്രവിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം കാൺജ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. വൈറൽ വീഡിയോയിൽ, പൊലീസ് യൂണിഫോം ധരിച്ച ഒരാൾ ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്നതും മോശമായി സ്പർശിക്കുന്നതും...

Read More

പാക് ചാരസംഘടനയ്ക്ക് പ്രതിരോധ വിവരങ്ങൾ ചോർത്തി: കേസിൽ മലയാളിയടക്കം 3 പേർ കൂടി അറസ്റ്റിൽ

പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നുള്ള പി എ അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്‌മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. നാവിക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന  കേസിൽ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പ്രതികൾ പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധം സ്ഥാപിച്ചത് എന്നാണ് എൻ.ഐ.എ...

Read More

ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു,25 ലക്ഷത്തോളം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

വിവാഹവാഗ്ദാനം ചെയ്തശേഷം യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും, പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ വാഴപ്പള്ളിക്കൽ ചരുവിൽ ലക്ഷം വീട്ടിൽ ഷൈൻ സിദ്ധീഖ് (34) ആണ് പിടിയിലായത്. കുമ്പഴയിലെ ദേശസാൽകൃത ബാങ്കിൽ താത്കാലിക ജീവനക്കാരനാണ്. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്....

Read More

സഹോദരനെ കൊലപ്പെടുത്താൻ പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറ്റി; അപകടത്തിൽപെട്ട അതിഥിതൊഴിലാളി ​ഗുരുതരാവസ്ഥയിൽ

മലപ്പുറം : മലപ്പുറം കോട്ടയ്ക്കലിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനാപകടം ഉണ്ടാക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതരമായി പരിക്കേറ്റു. ബംഗാൾ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോ​ഗ്യനില ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.  സംഭവത്തിൽ കോട്ടയ്ക്കൽ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച്...

Read More

ക്ലാസിലെ പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പനക്ക് ശ്രമിച്ചു, വിദ്യാര്‍ഥി പിടിയില്‍

കോഴിക്കോട്:  സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ...

Read More

വ്യാജ കരാർ ഉണ്ടാക്കി കാസർകോട് മൂളിയാർ സ്വദേശിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയ കേസില്‍ വൈദികൻ അടക്കം നാലുപേർ പിടിയിൽ

മൂവാറ്റുപുഴ മേക്കടമ്ബ് മൂലങ്കുഴി വീട്ടില്‍ ഫാ. ജേക്കബ് മൂലങ്കുഴി (66), കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തില്‍ വീട്ടില്‍ പൊന്നപ്പൻ (58), പോണേക്കര സൗപർണിക വീട്ടില്‍ ഷൈജു പി.എസ് (45), തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങല്‍ വീട്ടില്‍ എം.ടി. ഷാജു (54) എന്നിവരാണ് പിടിയിലായത്. ജില്ല സെൻട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്....

Read More

വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി

ആലപ്പുഴ മാമ്പുഴക്കരിയിലാണ് സംഭവം. കൃഷ്ണമ്മയുടെ (62) വീട്ടിലാണ് കവർച്ച നടന്നത്. മൂന്നര പവൻ സ്വർണം, 36,000 രൂപ, എടിഎം കാർഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയതെന്ന് കൃഷ്ണമ്മ പറഞ്ഞു. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ കാണാനില്ല. കവർച്ചയ്‌ക്കെത്തിയ സംഘത്തോടൊപ്പം യുവതിയും പോയെന്നാണ് വീട്ടമ്മ പറയുന്നത്. ‘രാത്രി അടുക്കള വാതില്‍ തുറന്ന് മൂന്ന് പേർ...

Read More

വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

പാലാരിവട്ടത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്. പുത്തന്‍കുരിശ്, തൃശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ പാലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...

Read More
Loading