Category: Entertainment

സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകർക്ക് എതിരെ കേസ്

യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. ഫോട്ടോ എടുത്ത് യൂട്യൂബില്‍ അപമാനിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.ബി ഉണ്ണികൃഷ്ണനെതിരെ നല്‍കിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി. ‘ലൈറ്റ്സ് ക്യാമറ ആക്ഷന്‍’ എന്ന, ശാന്തിവിള...

Read More

സൈറ ബാനു ആശുപത്രിയിൽ, ശസ്ത്രക്രിയ; പിന്തുണയ്ക്കും സഹായത്തിനും എ.ആർ റഹ്‌മാന് നന്ദി അറിയിച്ച് കുറിപ്പ്

ആശുപത്രിവാസത്തിനിടെ പിന്തുണ നൽകിയതിനും സഹായം നൽകിയതിനും എ.ആർ.റഹ്മാന് നന്ദി അറിയിച്ച് മുൻഭാര്യ സൈറ ബാനു. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ തന്റെ അഭിഭാഷകരായ ‘വന്ദനാ ഷാ അസോസിയേറ്റ്സ്’ മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് എ.ആർ. റഹ്മാനോട് സൈറ കടപ്പാട് അറിയിച്ചത്. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ...

Read More

പറ്റുന്നിടത്തെല്ലാം മമ്മൂട്ടിക്കൊപ്പം പോകുന്നതിന്റെ കാരണം ഒന്നേയുള്ളൂ”, അവസാനം വെളിപ്പെടുത്തി

രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ‌്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്. അതിന് വ്യക്തമായ ഉത്തരം ഒടുവിൽ പിഷാരടി തന്നെ പറയുകയാണ്. ”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം കിട്ടാനെന്നൊക്കെ തരത്തിലാകാം അത്തരക്കാർ ഉത്തരം കണ്ടെത്തുന്നത്. എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച്...

Read More

‘സുധിച്ചേട്ടന്റെ മക്കളുടെ വീടാണിത്, മോനെ ഞാൻ പുറത്താക്കിയിട്ടില്ല’, വിമർശനങ്ങളോട് പ്രതികരിച്ച് രേണു

മലയാളികൾക്ക് മറക്കാനാകാത്ത കലാകാരൻമാരിൽ ഒരാളാണ് കൊല്ലം സുധി. 2023 ൽ ഒരു വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ചും, ഒപ്പം തനിക്കു നേരെ വരുന്ന വിമർശനങ്ങളോടും പ്രതികരിക്കുകയാണ് ഭാര്യ രേണു സുധി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. സുധിയുടെ മരണശേഷം സ്റ്റാർ മാജിക് കാണാറില്ലെന്നും മരണശേഷം അദ്ദേഹത്തെ ടിവിയിൽ കാണുന്നത് തനിക്ക് താങ്ങാനാകില്ലെന്നും രേണു...

Read More

വന്ദേഭാരതില്‍ സുരേഷ് ഗോപി; പുറത്ത് സിഗ്നേച്ചര്‍ സ്റ്റെപ്പുമായി പിള്ളേര്‍; ഒടുവില്‍ സുരേഷ് ഗോപിയുടെ പ്രതികരണം

സിനിമാ താരമായും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനായും ഇപ്പോള്‍ കേന്ദ്ര മന്ത്രിയായുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എല്ലായ്പ്പോഴും നിറഞ്ഞ് നില്‍ക്കുന്ന സാന്നിധ്യമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം കൂടി ഉള്‍പ്പെട്ട ഒരു റീല്‍ വീഡിയോ വൈറല്‍ ആവുകയാണ്. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയം പുറത്ത് നില്‍ക്കുന്ന ഒരുകൂട്ടം...

Read More

ആരതിക്ക് താലി ചാർത്തി റോബിൻ രാധാകൃഷ്ണൻ; ഗുരുവായൂരിൽ വച്ച് ചടങ്ങുകൾ

ഗുരുവായൂര്‍: മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കാത്തിരുന്ന വിവാഹം.എന്നാൽ ദിവസങ്ങള്‍ക്ക് മുമ്പേ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന വേദിയിലായിരുന്നു ചടങ്ങുകൾ....

Read More

ചെമ്മണ്ണൂരിൻ്റെ അമരത്തേയ്ക്ക് എൻ്റെ മരുമകൻ! ആള് പൈലറ്റും നടനുമാണ്; ഇൻട്രൊഡ്യൂസ് ചെയ്ത് ബോബി ചെമ്മണ്ണൂർ

ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് തന്റെ മരുമകനെ കൈപിടിച്ചുയർത്തി ബോബി ചെമ്മണ്ണൂർ. മകൾ അന്നയുടെ ഭർത്താവ് സാം സിബിനെ ആണ് ചെമ്മണ്ണൂരിന്റെ അമരത്തേക്ക് ബോചെ കൂട്ടികൊണ്ടുവന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചാണ് പരസ്യ പ്രഖ്യാപനം നടന്നത്. മൊണാലിസ ഭോസ്‌ലെ ഭാഗമായ ചടങ്ങിൽ സംബന്ധിക്കവേ ആയിരുന്നു പരസ്യ പ്രഖ്യാപനം. സാം ഒരു നടനും സംവിധായകനും പൈലറ്റുമാണ്. അന്ന ഏക മകൾ ആണ് ബോചെയ്ക്ക്. കോവിഡ് കാലത്തായിരുന്നു അന്നയുടെയും...

Read More

ഇത് ആ പഴയ ‘ജോര്‍ജ്’ അല്ലേ! മേക്കോവര്‍ ചിത്രങ്ങളുമായി നിവിന്‍ പോളി, സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയടി

മലയാള സിനിമയിലെ പുതുതലമുറ താരങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ഒരാളാണ് നിവിന്‍ പോളി. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായ പ്രേമം. എന്നാല്‍ തന്‍റെ ജനപ്രീതിക്ക് അനുസരിച്ചുള്ള വിജയങ്ങള്‍ സമീപകാലത്ത് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. തിരക്കഥകളുടെ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നെങ്കിലും അത് ജനം സ്വീകരിച്ചില്ല എന്നതാണ് വസ്തുത. കരിയറിലെ...

Read More

അവനെ കറുത്ത ചായം പൂശി കഴുതപ്പുറത്ത് രാജ്യം ചുറ്റിക്കണം; അശ്ലീല പരാമർശത്തിൽ രൺവീറിനെതിരേ മുഖേഷ് ഖന്ന

ന്യൂഡൽഹി: യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ അശ്ലീല പരാമർശത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്കു നടുവിലാണ് യൂട്യൂബർ രൺവീർ അല്ലാബാദിയ. ഷോയ്ക്കിടെ ഒരു മത്സരാർഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രൺവീർ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് വ്യക്തിപരമായും സോഷ്യൽ മീഡിയയിലൂടെയും വലിയ വിമർശനങ്ങളാണ് രൺവീറിനു നേർക്ക് വരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ...

Read More

ഹക്കീം കൂട്ടായി ആകാശവാണിയില്‍നിന്ന് വിരമിക്കുന്നു

‘ആകാശവാണി, വാർത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി’, 27 വർഷക്കാലം മലയാളികള്‍ക്ക് നാടിന്റെ സ്പന്ദനമറിയാൻ ആകാശവാണിയിലൂടെ വാർത്തകള്‍ വായിച്ചു കൊടുത്ത ഹക്കീം കൂട്ടായിയുടെ ശബ്ദം ഈ മാസം 28 ന് ശേഷം ആകാശവാണിയിൽ മുഴങ്ങില്ല. ആകാശവാണിയിലെ സേവനമവസാനിപ്പിച്ച്‌ അദ്ദേഹം സർവീസില്‍ നിന്ന് ഫെബ്രുവരിയിൽ വിരമിക്കും. 1997 നവംബർ 28-ന് ഡല്‍ഹിയില്‍ മലയാളം വാർത്ത വായനക്കാരനായാണ് ആകാശവാണിയില്‍ ജോലി...

Read More

സുമന്റെ കരിയർ തകർത്ത ‘ബ്ലൂഫിലിം കേസ്’ വമ്പന്‍ ഗൂഢാലോചന; വെളിപ്പെടുത്തല്‍

ഹൈദരാബാദ്: 1980-90കളിൽ ടോളിവുഡിലെ പ്രമുഖ താരമായിരുന്നു സുമൻ.  ബാലകൃഷ്ണ, വെങ്കടേഷ്, നാഗാർജുന എന്നിവര്‍ക്കൊപ്പം അക്കാലത്തെ യുവനിരയിലെ തിളങ്ങും താരമായിരുന്നു ഇദ്ദേഹം. എന്നാല്‍ 1980 കളുടെ മധ്യത്തില്‍ ചെന്നൈയില്‍ എടുത്ത ഒരു കേസില്‍ അറസ്റ്റിലായതും, ജയിലില്‍ കിടന്നതും ഇദ്ദേഹത്തിന്‍റെ കരിയറില്‍ തിരിച്ചടിയായി. ഈ കേസില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും ‘ബ്ലൂഫിലിം’ കേസ് എന്ന് അറിയിപ്പെടുന്ന ഈ...

Read More

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട്

രാവിലെ 10.30 ന് താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട് ഷോറൂമിലാണ് എത്തുക. മേളയില്‍ രുദ്രാക്ഷ മാല വില്‍ക്കാനെത്തിയ സുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയായിരുന്നു. നിമിഷങ്ങള്‍ക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി. കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും...

Read More
Loading