Category: Latest News

കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി കളമശേരി സര്‍ക്കാര്‍ പോളി ടെക്‌നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും...

Read More

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കർഷകനോട് പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിൽ

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു(31) ആണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പക്ഷിപ്പനിയെ തുടർന്ന് കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി ഗൂഗിൾ പേ വഴി പണം വാങ്ങാൻ ശ്രമിച്ച കേസിലാണ്...

Read More

ഷാഹിദ് അഫ്രീദി മതംമാറാന്‍ നിരന്തരം ആവശ്യപ്പെട്ടു, കളിക്കാരും ബുദ്ധിമുട്ടിച്ചു- ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നിരവധി തവണ തന്നോട് മതംമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻതാരം ഡാനിഷ് കനേരിയ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു പ്രതിനിധി സമ്മേളനത്തിനിടെ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് 44-കാരനായ കനേരിയയുടെ വെളിപ്പെടുത്തൽ. 2000 മുതൽ 2010 വരെ പാകിസ്താനുവേണ്ടി 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഡാനിഷ് കനേരിയ, അനിൽ...

Read More

എനിക്ക് എട്ട് ഭാഷയറിയാം, ആളുകള്‍ കുടുതല്‍ ഭാഷകള്‍ പഠിക്കണം; ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂര്‍ത്തി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ത്രിഭാഷ നയത്തെ പിന്തുണച്ച് രാജ്യസഭാ എം.പിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായി സുധ മൂർത്തി. ഈ നയത്തിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ ഭാഷ പഠിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുമെന്നാണ് സുധ മൂർത്തി അഭിപ്രായപ്പെടുന്നത്. ഹിന്ദി നിർബന്ധമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ തുടർച്ചയാണ് ത്രിഭാഷ നയമെന്നാണ് തമിഴ്നാട് സർക്കാർ...

Read More

വിദേശിയെയും കൂട്ടി നാട് കാണാനിറങ്ങി, നാണം കെട്ടുപോയി; യുവാവിന്റെ കുറിപ്പിന് പിന്നാലെ ചർച്ച

ഇന്ത്യയിലെ പല ന​ഗരങ്ങളെയും കുറിച്ചുള്ള പരാതിയാണ് വൃത്തി പോരാ എന്നത്. മാലിന്യങ്ങൾ വലിച്ചെറിയുക, പാനും മറ്റും ചവച്ച് തുപ്പുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്ത്യക്കാരിൽ പലരും മുന്നും പിന്നും നോക്കാതെ ചെയ്യാറുണ്ട്. പലപ്പോഴും വിദേശത്ത് നിന്നും ഇന്ത്യ കാണാൻ എത്തുന്നവരിൽ ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.  വളരെ സമ്പന്നമായ സാംസ്കാരിക പൈതൃകം നമുക്കുണ്ടെങ്കിൽ പോലും പല തെരുവുകളും ഇപ്പോഴും വൃത്തികേടായി...

Read More

നിരന്തര മദ്യപാനം, കുടിച്ച് പലവട്ടം വീണിട്ടും പഠിച്ചില്ല, ഹൃത്വികിന്റെ സഹോദരി മദ്യമുപേക്ഷിച്ചതിങ്ങനെ

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അമിതമായി മദ്യപിക്കുമായിരുന്നു. രാവിലെ തുടങ്ങുന്ന മദ്യപാനം രാത്രി വൈകുവോളം നീളും. ആൽക്കഹോളിന് അടിമയായ സുനൈന, ആ അവസ്ഥയിൽനിന്ന് എങ്ങനെയാണ് മോചിതയായതെന്ന് വിശദീകരിക്കുകയാണ് ഒരഭിമുഖത്തിൽ. വൈകാരികമായി ദുർബലപ്പെട്ടു പോകുന്ന അവസ്ഥയിൽ മദ്യമായിരുന്നു തനിക്ക് താങ്ങായി വർത്തിച്ചതെന്ന് സുനൈന, സിദ്ദാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ...

Read More

കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി, അണുബാധ ശരീരത്തിലേക്ക്; യുവാവിന്‍റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി

കണ്ണൂർ തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റി. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഒരു മാസം മുമ്പാണ് മാടപ്പീടികയിലെ രജീഷിന്‍റെ കയ്യിൽ മീൻ കൊത്തി മുറിവുണ്ടായത്. അണുബാധയെ തുടർന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റി.  ക്ഷീര കർഷകനാണ് രജീഷ്. വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ...

Read More

ഊട്ടി, കൊടൈക്കനാൽ: വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈകോടതി

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് മദ്രാസ് ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തി. ഇവിടേക്കുള്ള വാഹനങ്ങളുടെ കണക്കെടുപ്പും പഠന റിപ്പോർട്ടും സമർപ്പിക്കാൻ കാലതാമസം ഉണ്ടാവുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. വേനൽ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഊട്ടിയിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങൾക്കും വാരാന്ത്യ ദിനങ്ങളിൽ 8,000 വാഹനങ്ങൾക്കുമാണ്...

Read More

ഇലോണ്‍ മസ്ക് ചൈനയില്‍ തോറ്റു; ടെസ് ലയുടെ അന്തകനാകുന്ന ബിവൈഡിയുടെ ടെക്നോളജി ടെസ് ലയേക്കാള്‍ മുന്‍പിലെന്ന് ഉടമ വാങ് ചുവാന്‍ഫു

ബെയ് ജിംഗ് : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെക്നോളജിയില്‍ ലോകത്തില്‍ എല്ലാവരേക്കാളും മുന്‍പിലെന്നും അവകാശപ്പെടുന്ന ഇലോണ്‍ മസ്ക് ചൈനയില്‍ തോല്‍വി ഏറ്റുവാങ്ങുന്നു. ഇലോൺ മസ്‍കിന്റെ ഇലക്ട്രിക് കാറായ ടെസ് ല ചൈനയിലെ ബിവൈഡി എന്ന കാറിന് മുന്‍പില്‍ അടിയറവ് പറയുകയാണ്. തങ്ങളുടെ വിജയത്തിന് പിന്നില്‍ ആധുനികമായ ടെക്നോളജിയും കാലത്തിന് മുന്‍പേയുള്ള കാര്‍ ഡിസൈനും ആണെന്ന് ബിവൈഡി ഉടമ വാങ് ചുവാന്‍ഫു പറയുന്നു....

Read More

യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് സമ്മതമറിയിച്ച് റഷ്യ; അമേരിക്കൻ സംഘത്തെ നിലപാടറിയിച്ചു

മോസ്കോ: ഉപാധികളോടെ വെടി നിർത്തലിന് തയാറെന്ന് വ്ലാദിമിർ പുടിൻ അറിയിച്ചു. വെടി നിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും വെടി നിർത്തൽ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിൻ നിലപാടെടുത്തു. യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആണ് റഷ്യൻ പ്രസിഡൻ്റ് തന്റെ നിലപാട് അറിയിച്ചത്.  3 വർഷമായി തുടരുന്ന റഷ്യ-...

Read More

ഹോളിയ്ക്ക് ദേഹത്ത് വർണപ്പൊടികൾ എറിയുന്നത് തടഞ്ഞു; 25കാരനെ അതിക്രൂരമായി കൊലപ്പെടുത്തി മൂവർ സംഘം, സംഭവം ജയ്പൂരിൽ

ജയ്പൂർ: ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. മത്സരപരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്ന 25കാരനായ ഹൻസ് രാജ് ആണ് ലൈബ്രറിയിൽ വച്ച് ദാരുണമായി മരണപ്പെട്ടത്. ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയതായിരുന്നു 3 പ്രതികൾ. എന്നാൽ തന്റെ ദേഹത്ത് വർണപ്പൊടികൾ വിതറരുതെന്ന് ഹൻസ്...

Read More

വടക്കഞ്ചേരിയിൽ അർദ്ധരാത്രി യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.  സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More
Loading