Category: Popular

സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകർക്ക് എതിരെ കേസ്

യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. ഫോട്ടോ എടുത്ത് യൂട്യൂബില്‍ അപമാനിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.ബി ഉണ്ണികൃഷ്ണനെതിരെ നല്‍കിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി. ‘ലൈറ്റ്സ് ക്യാമറ ആക്ഷന്‍’ എന്ന, ശാന്തിവിള...

Read More

ജെയിംസ് ബോണ്ടിനെ ആമസോണ്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു

ഹോളിവുഡ്: വിനോദ ലോകത്തെ ഞെട്ടിച്ച നീക്കത്തില്‍ ജെയിംസ് ബോണ്ട് ഫിലിം ഫ്രാഞ്ചൈസി ആമസോണ്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ദീർഘകാല നിർമ്മാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രോക്കോളിയില്‍ നിന്നും 007 ഫ്രാഞ്ചൈസിയുടെ മുഴുവന്‍  സൃഷ്ടിപരമായ നിയന്ത്രണവും ആമസോൺ എംജിഎം സ്റ്റുഡിയോ ഏറ്റെടുത്തുവെന്നാണ് വിവരം.  വെറൈറ്റി പറയുന്നതനുസരിച്ച് 007-ൻ്റെ ദീർഘകാല നിർമ്മാതാക്കളായ മൈക്കൽ ജി....

Read More

കേരളത്തിനായി രഞ്ജി ഫൈനല്‍ കളിക്കാന്‍ സഞ്ജു സാംസണ്‍ എത്തുമോ? സാധ്യതകള്‍ ഇങ്ങനെ

മുംബൈ: രഞ്ജി ട്രോഫി ചരിത്രത്തിലാധ്യമായി കേരളം ഫൈനലിലെത്തിയിരിക്കുകയാണ് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗില്‍ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഈ മാസം 26ന് വിദര്‍ഭയ്‌ക്കെതിരെയാണ് കേരളത്തിന്റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ഫൈനലിന് മാത്രമായി ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു...

Read More

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി

ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഷമി ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ്...

Read More

‘നമ്മ ജയിച്ചിട്ടേൻ മാരാ’; പൊട്ടിക്കരഞ്ഞ് ഓഫീസർ ഓൺ ഡ്യൂട്ടി സംവിധായകൻ, ചേർത്തുപ്പിടിച്ച് ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിൽ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫാണ്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകന്റെ വൈകാരിക പ്രതികരണം ശ്രദ്ധ...

Read More

സൈറ ബാനു ആശുപത്രിയിൽ, ശസ്ത്രക്രിയ; പിന്തുണയ്ക്കും സഹായത്തിനും എ.ആർ റഹ്‌മാന് നന്ദി അറിയിച്ച് കുറിപ്പ്

ആശുപത്രിവാസത്തിനിടെ പിന്തുണ നൽകിയതിനും സഹായം നൽകിയതിനും എ.ആർ.റഹ്മാന് നന്ദി അറിയിച്ച് മുൻഭാര്യ സൈറ ബാനു. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ തന്റെ അഭിഭാഷകരായ ‘വന്ദനാ ഷാ അസോസിയേറ്റ്സ്’ മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് എ.ആർ. റഹ്മാനോട് സൈറ കടപ്പാട് അറിയിച്ചത്. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ...

Read More

‘എന്തിരൻ’ കോപ്പിയടി കേസ്; സംവിധായകൻ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ചെന്നൈ: സംവിധായകൻ എസ്. ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.എം.എൽ.എ. ആക്ട് പ്രകാരമാണ് ഇ.ഡി. ചെന്നൈ സോണൽ ഓഫീസിന്റെ നടപടി. നിർമാതാവുകൂടിയായ ശങ്കറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. തിങ്കളാഴ്ചയായിരുന്നു നടപടി. എഗ്മോർ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ആരൂർ തമിഴ്നാഥൻ എന്നയാൾ നൽകിയ പരാതിയിലാണ് ഇ.ഡി. നടപടി സ്വീകരിച്ചത്....

Read More

സച്ചിനും പോണ്ടിംഗും ഗാംഗുലിയും ഹിറ്റ്‌മാന് പിന്നിലായി, മുന്നില്‍ കോലി മാത്രം; അതിവേഗം 11000 റൺസിലെത്തി രോഹിത്

ദുബായ്: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ഏകദിനങ്ങളില്‍ 11000 റണ്‍സ് തികച്ചത്. 269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 11000 റണ്‍സ് തികച്ചത്. 222 മത്സരങ്ങളില്‍ 11000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോലിയാണ്...

Read More

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി

ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍...

Read More

പറ്റുന്നിടത്തെല്ലാം മമ്മൂട്ടിക്കൊപ്പം പോകുന്നതിന്റെ കാരണം ഒന്നേയുള്ളൂ”, അവസാനം വെളിപ്പെടുത്തി

രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ‌്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്. അതിന് വ്യക്തമായ ഉത്തരം ഒടുവിൽ പിഷാരടി തന്നെ പറയുകയാണ്. ”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം കിട്ടാനെന്നൊക്കെ തരത്തിലാകാം അത്തരക്കാർ ഉത്തരം കണ്ടെത്തുന്നത്. എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച്...

Read More

‘ഇറങ്ങുന്നതിനുമുൻപ് വിലങ്ങ് നീക്കി’; അമേരിക്കയിൽനിന്ന്‌ നാടുകടത്തിയവർക്ക്‌ പറയാനുള്ളത്‌ ദുരിതകഥകൾ

‘യാത്രയിലുടനീളം കൈകാലുകൾ ബന്ധിച്ചിരുന്നു. ഇറങ്ങുന്നതിനുമുൻപ് വിലങ്ങും ചങ്ങലയും നീക്കി. വളരെ ദുരിതമായിരുന്നു യാത്ര. വിമാനത്തിലുണ്ടായിരുന്ന മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും ചങ്ങലയിട്ടിരുന്നില്ല’ -പഞ്ചാബ് ഹോഷിയാർപുർ സ്വദേശി ദൽജിത് സിങ് ദുരിതം വിവരിച്ചു. അനധികൃത കുടിയേറ്റക്കാരുമായി ശനിയാഴ്ച അമേരിക്കയിൽനിന്നെത്തിയ രണ്ടാമത്തെ വിമാനത്തിലെ വ്യക്തിയാണ് ദൽജിത്. ട്രാവൽ ഏജന്റുമാരുടെ...

Read More

‘ആന്റണി ‘എമ്പുരാൻ’ എടുക്കുന്നത് മണ്ടൻ ആയിട്ടല്ലല്ലോ, താരങ്ങളുടെ ശമ്പളമടക്കം ബജറ്റ് 150 കോടിക്ക് മുകളിൽ പോകും’

സിനിമാ സമരത്തെ തള്ളി നിര്‍മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്. ഇതിനൊപ്പം ആന്റണി പെരുമ്പാവൂർ എമ്പുരാൻ സിനിമ എടുക്കുന്നത് അദ്ദേഹം മണ്ടൻ ആയിട്ടല്ലെന്നും സിനിമയിൽ അദ്ദേഹത്തിന് പ്രതീക്ഷ ഉണ്ടെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. എമ്പുരാൻ സിനിമയുടെ ബജറ്റ് 150 കോടിയുടെ മുകളിൽ പോകുന്നതായാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ...

Read More
Loading