Category: Religion

കഴിഞ്ഞ പത്ത് വർഷങ്ങളിൽ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടത് 145 വൈദികർ: ഫീദെസ്

2015 മുതൽ 2025 വരെയുള്ള പത്തുവർഷകാലയളവിൽ നൈജീരിയയിൽ അക്രമികൾ 145 വൈദികരെ തട്ടിക്കൊണ്ടുപോയെന്നും, അവരിൽ 11 പേർ കൊലചെയ്യപ്പെട്ടുവെന്നും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. നൈജീരിയയിലെ കത്തോലിക്കാ സെക്രെട്ടറിയേറ്റ് (Catholic Secretariat of Nigeria – CSN) അടുത്തിടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്, മത, വർഗ്ഗീയ, രാഷ്ട്രീയ ഭിന്നതകൾ മൂലം അക്രമസംഭവങ്ങൾ പതിവായി വരുന്ന നൈജീരിയയിലെ ക്രൈസ്തവസമൂഹം...

Read More

ഫാ. പോൾ തേലക്കാട്ടിനെതിരായ വ്യാജരേഖ കേസ്: കുറ്റം ചുമത്തൽ നടപടികളടക്കം മാറ്റിവെക്കാൻ ഉത്തരവ്​​

കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ബാങ്ക് രേഖകൾ ചമച്ചെന്ന കേസിൽ കുറ്റം ചുമത്തൽ ഉൾപ്പെടെ നടപടികൾ മാറ്റിവെക്കണമെന്ന്​ ഹൈകോടതി​. കുറ്റപത്രത്തിൽ പറയുന്ന ഇഞ്ചോടി കമീഷൻ റിപ്പോർട്ട് പ്രതികൾക്ക് നൽകാത്തതടക്കം ചോദ്യംചെയ്ത്​ ഫാ. ​പോൾ തേലക്കാട്ട് സമർപ്പിച്ച ഹരജിയിലാണ്​ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിക്ക്​ ജസ്റ്റിസ്​ വി.ജി. അരുൺ നിർദേശം നൽകിയത്​. കർദിനാളിന്‍റെ ഭൂമി...

Read More

കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘം ലബനോനിൽ എത്തും

യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേരും. വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് ലബനോനിൽ ഔദ്യോഗിക സംഘം എത്തിച്ചേരുന്നത്. അനൂപ് ജേക്കബ്ബ് (പിറവം),...

Read More

ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനെ ശരിവയ്ക്കുന്നതാണ് രക്തപരിശോധനകളും ചികിത്സാവസ്തുതകളും മരുന്നുകളോടുള്ള നല്ല പ്രതികരണവും എന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി. പാപ്പയുടെ രോഗാവസ്ഥയുടെ സങ്കീർണ്ണതകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്ന രോഗാവസ്ഥയും പരിഗണിച്ച് പാപ്പ കുറച്ചു ദിവസങ്ങൾ കൂടി...

Read More

ഉത്തരാഘണ്ഡില്‍ 52 അനധികൃത മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി; ഭരണഘടനാ വിരുദ്ധമെന്ന് മുസ്ലീം സംഘടനകള്‍

അനധികൃത മദ്രസകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയ ഉത്തരാഘണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളമുള്ള 52 മതസ്ഥാപനങ്ങള്‍ പൂട്ടി മുദ്രവെച്ചു. മുസ്ലീം സമൂഹത്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നടപടി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലീം സംഘടനകള്‍ ആരോപിച്ചു.  നിയമവിരുദ്ധ മതസ്ഥാപനങ്ങളെയും കയ്യേറ്റങ്ങളെയും തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്ന പ്രക്രിയ തുടരുമെന്ന് മുഖ്യമന്ത്രി...

Read More

ക്ഷേത്ര പരിസരത്ത് സഞ്ചരിക്കുന്ന ലാബ്, ന​ഗരം മുഴുവൻ വ്യാപക പരിശോധന; പൊങ്കാലയ്ക്ക് തയാറെടുത്ത് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള...

Read More

നിത്യജീവന്റെ ഭംഗി ക്രൈസ്തവ ജീവിതത്തിൽ വീണ്ടും കണ്ടെത്തണം: ഫാ. പസോളിനി

2025 മാർച്ച് 9 മുതൽ 14 വരെ വത്തിക്കാനിലെ  പോൾ ആറാമൻ ശാലയിൽ വച്ച് നടക്കുന്ന റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായ ഫാ. റൊബെർത്തോ  പസോളിനി ആദ്യദിന ധ്യാന ചിന്തകൾ പങ്കുവച്ചു.  ” നിത്യജീവന്റെ പ്രത്യാശ ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫാ. റൊബെർത്തോ സംസാരിച്ചത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അടിസ്ഥാനപ്പെടുത്തി സഭയുടെ വിശ്വാസം,...

Read More

റോമൻ കൂരിയയ്ക്കുള്ള ധ്യാനത്തിൽ ഓൺലൈനായി സംബന്ധിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽവച്ച് മാർച്ച് ഒൻപതിന് ആരംഭിച്ച റോമൻ കൂരിയയ്ക്കുള്ള നോമ്പുകാല ധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി തന്റെ ആദ്യസന്ദേശം നൽകി. ധ്യാനത്തിൽ ഫ്രാൻസിസ് പപ്പായയും ഓൺലൈനായി സംബന്ധിക്കുന്നുണ്ട്. ആശുപതിയിൽ, തന്നെ ശുശ്രൂഷിക്കുന്നവർക്കൊപ്പം പാപ്പ രാവിലെ വിശുദ്ധ ബലിയിൽ സംബന്ധിച്ചു. തുടർന്ന് ശ്വസന, മോട്ടോർ തെറാപ്പിയും ഫിസിയോ തെറാപ്പിയും...

Read More

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപകടനില തരണം ചെയ്തു; കുറച്ചു ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരും: വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില തരണം ചെയ്‌തെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറയുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ മരണ ഭീഷണി ഇല്ല. 88 വയസ്സുള്ള മാര്‍പ്പാപ്പ ചികിത്സയ്ക്കായി കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തങ്ങുമെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വത്തിക്കാന്‍ പറഞ്ഞു. മാര്‍പ്പാപ്പയുടെ ആരോഗ്യനില ഇപ്പോള്‍ സ്ഥിരതയിലെത്തി. സമീപ ദിവസങ്ങളില്‍ ആരോഗ്യ നിലയില്‍ ഗണ്യമായ പുരോഗതി...

Read More

നൈജീരിയയിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടു വൈദികരെ രക്ഷപ്പെടുത്തി

നൈജീരിയയിലെ യോല കത്തോലിക്കാ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. മാത്യു ഡേവിഡ് ഡട്സെമി, ഫാ. എബ്രഹാം സൗമ്മം എന്നിവരെ രക്ഷപ്പെടുത്തിയതായി നൈജീരിയൻ രൂപത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫെബ്രുവരി 22 നായിരുന്നു ഇരുവരെയും തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ അഡമാവാ സ്റ്റേറ്റിലെ ഡെംസ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ഗ്വേദ-മല്ലത്തിലെ വൈദിക റെക്ടറിയിൽ നിന്നാണ് രണ്ടു വൈദികരും തട്ടിക്കൊണ്ടു...

Read More

ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് കർദിനാൾ പരോളിൻ

ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. മാർച്ച് ഒമ്പതിന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആർച്ചുബിഷപ്പ് എഡ്ഗർ പെന പാരയും ഉണ്ടായിരുന്നു. “മറ്റ് കാര്യങ്ങൾക്കൊപ്പം, സഭയിലെയും ലോകത്തിലെയും ചില സാഹചര്യങ്ങളെക്കുറിച്ച് മാർപാപ്പയുമായി ചർച്ച ചെയ്തു”- കർദിനാൾ പരോളിനുമായുള്ള സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ അറിയിച്ചു....

Read More

ഫാ. പോള്‍ പ്രകാശ് സജിനല ആന്ധ്രപ്രദേശിലെ കടപ്പാ രൂപതയുടെ പുതിയ മെത്രാന്‍

ആന്ധ്രപ്രദേശിലെ കടപ്പാ രൂപതയുടെ പുതിയ മെത്രാനായി രൂപതാവൈദികൻ പോൾ പ്രകാശ് സജിനലയെ പാപ്പാ നാമനിർദ്ദേശം ചെയ്തു. എട്ടാം തീയതി ശനിയാഴ്ച ആണ് ഫ്രാൻസീസ് പാപ്പാ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കടപ്പാ രൂപതയിൽപ്പെട്ട ബദ്വേൽ എന്ന സ്ഥലത്ത് 1960 നവമ്പർ 28-നായിരുന്നു നിയുക്തമെത്രാൻ പോൾ പ്രകാശ് സജിനലയുടെ ജനനം. ചെന്നൈയിലെ പൂനമല്ലിയിലെ തിരുഹൃദയ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ഡെൽഹി സർവ്വകലാശാലയിൽ...

Read More
Loading