Category: Uncategorized

ജോർദാൻ അതിർത്തിയിൽ മലയാളി കൊല്ലപ്പെട്ട സംഭവം; 3.5 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പിന് ഇരയായെന്ന് കുടുംബം

ഇസ്രായേലിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ വെടിയേറ്റ് മരിച്ച മലയാളി തൊഴിൽ തട്ടിപ്പിന് ഇരയായെന്ന് കുടുംബം. തിരുവനന്തപരും സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേരയെ 2025 ഫെബ്രുവരി 10 ന് ജോർദാനിയൻ സുരക്ഷാ സേന കൊലപ്പെടുത്തി. ലാഭകരമായ ജോലി വാഗ്ദാനം ചെയ്ത് ജോർദാനിലേക്ക് ആകർഷിച്ചുവെന്നും അവസരം ലഭിക്കാത്തപ്പോൾ അദ്ദേഹം ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചതായും കുടുംബം ബിബിസിയോട് പറഞ്ഞു. 47 കാരനായ...

Read More

സിനിമാ സമരത്തിൽ നിന്നും പിൻമാറണം: ഫിലിം ചേമ്പറിനോട് മന്ത്രി സജി ചെറിയാൻ

സിനിമാ സമരത്തിൽ നിന്നും പിൻമാറണമെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരവുമായി മുന്നോട്ട് പോകരുതെന്നും പ്രശ്ന വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറാകാമെന്നാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും....

Read More

തൻ്റേടത്തോടെ മുന്നോട്ട് പോകും, രാജ്യദ്രോഹശക്തികൾക്കെതിരായ പോരാട്ടം തുടരും: പിസി ജോർജ്

തൻ്റേടത്തോടെ മുന്നോട്ട് പോകുമെന്നും ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്നും ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ്.   വാർത്ത ചാനലിൽ മുസ്ലീം മതത്തിനെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് എടുത്ത  കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പിസി ജോർജിൻ്റെ പ്രതികരണം. കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസ്...

Read More

പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയും യുവാവും മരിച്ച നിലയില്‍

പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. അര്‍ച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിന് സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Read More

പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ പാടില്ല; ആറു മാസത്തിനകം നയം രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

പൊതുസ്ഥലങ്ങളിൽ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈകോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് ആറു മാസത്തിനുള്ളിൽ നയം രൂപവത്കരിക്കണമെന്നും ഹെെക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഇതുസംബന്ധിച്ച്...

Read More

ട്രംപിന്‍റെ സമ്മർദത്തിന് സെലൻസ്കി വഴങ്ങി, യുക്രെയ്നിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക് നൽകാനൊരുങ്ങുന്നു

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്‍റെ സമ്മർദത്തിന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വഴങ്ങി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകുന്നു. അമേരിക്കയും യുക്രെയ്നും ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ...

Read More

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ

കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്. നേരിയ വൃക്ക തകരാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം...

Read More

കിടപ്പുമുറിയിലെ വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞു; അയാള്‍ എന്നെ റേപ്പ് ചെയ്തു: ബാലയ്ക്കെതിരെ മുൻ ഭാര്യ

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോക്ടര്‍ എലിസബത്ത് ഉദയന്‍. വ്യാജരേഖ നിര്‍മ്മിച്ചെന്ന് കാണിച്ച് രണ്ടാം ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് എലിസബത്തിന്റെ ആരോപണം.  കിടപ്പു മുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട്...

Read More

കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ നടന്ന വെടിക്കെട്ടിനിടെ അപകടം. അമിട്ട് ആൾക്കൂട്ടത്തിലേക്ക് വീണ് പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.  ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക്...

Read More

ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നയം വിപുലീകരിച്ച്‌ യുഎഇ; ആറ് രാജ്യങ്ങളിലുള്ളവർക്ക് കൂടി അവസരം

ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നയം വിപുലീകരിച്ച്‌ യുഎഇ. സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളുടെ വിസയോ റെസിഡന്‍സ് പെര്‍മിറ്റോ ഗ്രീന്‍കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ യുഎഇയില്‍ മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാം. യുഎഇയുടെ ഏതു അതിര്‍ത്തികള്‍ വഴിയും പ്രവേശിക്കാം.യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു നേരത്തെ...

Read More

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയില ഉപയോഗിക്കാത്തവര്‍

രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ കേസുകളിൽ 57 ശതമാനവും പുകയില ഉപയോഗത്തിന്റെയോ മദ്യപാനത്തിന്റെയോ...

Read More

മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കണം: ഹൈക്കോടതി

മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈക്കോടതി. കസ്റ്റംസിന്റെയും സിബിഐയുടെയും യൂണിഫോം ഉപയോ​ഗിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഹൈക്കോടതി അറിയിച്ചു.  മഫ്തിയിൽ ഡ്യൂട്ടി ചെയ്യാൻ ചുമതലപ്പെടുത്തിയ കൃത്യമായ ഉത്തരവിന്റെ പകർപ്പ് കൈവശം വെയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലോ കേരള പൊലീസ് ആക്ടിലോ മഫ്തി പൊലീസിങ്ങിനെക്കുറിച്ച് പറയുന്നില്ല എന്നാൽ...

Read More
Loading