വാളയാറിലെ മരണത്തിൽ എല്ലാവരെയും ഞെട്ടിച്ച് പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. ഇതിനാൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് മാതാപിതാക്കളെ പ്രതികളാക്കിയത്. ഇവർക്കെതിരെ പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
നേരത്തെ ഈ കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. പക്ഷേ ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്.