മാർപാപ്പയുടെ അധികാരത്തെ പ്രതീകപ്പെടുത്തുന്ന തടി കൊണ്ടുള്ള ‘വി. പത്രോസിന്റെ കസേര’ വത്തിക്കാൻ ബസിലിക്കയിൽ പ്രദർശനത്തിനു വച്ചു. വി. പത്രോസിന്റെ ശവകുടീരത്തിനു തൊട്ടുമുകളിലുള്ള ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്കുമുന്നിൽ തീർഥാടകർക്കും സന്ദർശകർക്കും ഈ കസേര കാണാൻ സാധിക്കും. അമലോത്ഭവ മാതാവിന്റെ തിരുനാൾദിനമായ ഡിസംബർ എട്ടുവരെ പ്രദർശനം തുടരും.

ഈ കസേര അവസാനമായി പൊതുപ്രദർശനത്തിനു വച്ചത് 1867 ൽ, പീറ്റസ് ഒമ്പതാമൻ മാർപാപ്പയാണ്. വി. പത്രോസിന്റെ രക്തസാക്ഷിത്വത്തിന്റെ 1800-ാം വാർഷികത്തിൽ 12 ദിവസത്തേക്ക് ‘വി. പത്രോസിന്റെ കസേര’ വിശ്വാസികൾക്കു കാണുന്നതിനായി തുറന്നുകൊടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള തടികൊണ്ടുള്ള ഈ സിംഹാസനം 1666 നുശേഷം ആദ്യമായാണ് പൊതുപ്രദർശനത്തിനു വച്ചത്.