ചെന്നൈ: തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിലടക്കം വെള്ളക്കെട്ടിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളിൽ വെളളം കയറി. പല സബ് വേകളും അടച്ചു. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 4 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. മഴ കനക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ ചെന്നൈ അടക്കം 4 വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി നൽകി.  ദേശീയ ദുരന്ത നിവാരണ സേനയുടെ 26 ടീമുകളെ ചെന്നൈയിൽ മാത്രം നിയോഗിച്ചിട്ടുണ്ട്. ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉപമുഖ്യമന്ത്രി ഉദയനിധി  സ്റ്റാലിൻ പറഞ്ഞു