11 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്. മുഴുവൻ സീറ്റുകളിലും കോണ്‍ഗ്രസ് വിമത മുന്നണി വിജയിക്കുകയായിരുന്നു.
വിജയിച്ചവരില്‍ ഏഴ് പേർ കോണ്‍ഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. നിലവിലെ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാർ പുതിയ ഭരണ സമിതി പ്രസിഡന്‍റായി ചുമതല ഏല്‍ക്കും. 61 വർഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് ബാങ്ക് ഭരണം നഷ്ടമാകുന്നത്.
ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മത്സരിച്ചത്. ബൂത്ത് നമ്ബർ 21,22, 23 എന്നിവിടങ്ങളിലെ വോട്ടുകള്‍ എണ്ണിയില്ല. ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഈ ബൂത്തുകളിലെ വോട്ട് എണ്ണാതെ മാറ്റിവെച്ചത്.
നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്കിന്‍റെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം മത്സരിച്ചത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. നിലവിലെ ഭരണസമിതിയും ഡിസിസി നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മറ്റൊരു പാനല്‍ രംഗത്ത് വന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഎമ്മും രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിച്ചത്