അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വലിയ തരത്തില്‍ വൈറലായ ഒന്നായിരുന്നു .ചൈനയിലെ സൈനികര്‍ യൂണിഫോമിന്റെ കോളറില്‍ പിന്നുകള്‍ കുത്തുന്നത്. എന്തിനായിരിക്കും ഇതെന്നായിരുന്നു നെറ്റിസണ്‍സിന്റെ സംശയം. കഴുത്തില്‍ തറച്ചുകയറുന്ന രീതിയിലാണ് പിന്‍ വച്ചിരിക്കുന്നത്. ഇതിന് ഒരു കാരണമുണ്ട്. 2009ല്‍ ന്യൂയോര്‍ക്ക് ടൈംസ് ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയിലാണ് ഇതിനെക്കുറിച്ച് പരാമര്‍ശമുള്ളത് .

സൈനികര്‍ കഴുത്ത് നിര്‍വര്‍ത്തി നില്‍ക്കാന്‍ വേണ്ടിയാണേ്രത് ഇങ്ങനെ പിന്നുകള്‍ കുത്തുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഏതെങ്കിലും കാരണവശാല്‍
കഴുത്ത് താഴ്ത്തിയാല്‍ ശരീരത്തില്‍ പിന്നുകള്‍ തറച്ച് കയറുന്ന രീതിയിലാണ് അത് വച്ചിരിക്കുന്നത്. കഴുത്ത് താഴേക്ക് വരുമ്പോള്‍ പിന്‍ കഴുത്തില്‍ തറച്ച് സൈനികന് വേദന അനുഭവപ്പെടും. അതിനാല്‍ സൈനികര്‍ കഴുത്ത് നേരെ വയ്ക്കാന്‍ ശ്രമിക്കും. ഇത് മാത്രമല്ല ഇതിനായി നിരവധി രീതികള്‍ ചൈന പരീക്ഷിക്കാറുണ്ടാത്രേ.