കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ കോൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ക്രിസ്മസ് സന്ദേശം നൽകി.
മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ സ്വാഗതവും ആക്ടിംഗ് ട്രസ്റ്റി ടോണി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. എൻഇസികെ സെക്രട്ടറി റോയ് യോഹന്നാൻ, സഹവികാരി ഫാ. മാത്യൂ തോമസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള എന്നിവർ പ്രസംഗിച്ചു.
പ്രാരംഭ പ്രാർഥനയെ തുടർന്ന് ബിന്ദു ജോണിന്റെ വേദവായനയോടുകൂടി ആരംഭിച്ച ചടങ്ങിൽ ഇടവക സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു.
എൻഇസികെയിൽ നടന്ന പരിപാടിയിൽ ഇടവകയിലെ പ്രാർഥനാ യോഗങ്ങൾ, ആത്മീയ – ജീവകാരുണ്യ പ്രസ്ഥാനങ്ങൾ എന്നിവയിലെ കരോൾ സംഘങ്ങളുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ, സ്കിറ്റുകൾ, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ അരങ്ങേറി.
പ്രോഗ്രം കൺവീനർ റെജി രാജൻ, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ റോഷൻ കെ. മാത്യു, സജിമോൻ തോമസ്, ബ്ലസൻ സ്കറിയ, തോമസ് കെ. മാത്യു, ഇടവക ഭരണസമിതിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.