ന്യൂയോര്‍ക്ക്: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ നോര്‍ത്ത് അമേരിക്കയിലെ അലുംമ്നി അസോസിയേഷന് ശനിയാഴ്ച(നവംബര്‍ ഒമ്പത്) ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും.
ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. ജോസഫ് സി. ചേന്നാട്ടശേരി സംബന്ധിക്കും.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ വിദേശത്തുള്ള പ്രഥമ അലുംമ്നി അസോസിയേഷനാണിത്. അമേരിക്കയിലും കാനഡയിലുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.
വൈസ് ചാന്‍സലറുടെ സാന്നിധ്യത്തില്‍ നോര്‍ത്ത് അമേരിക്കന്‍ അലുംമ്നി അസോസിയേഷനന്‍ ഭാരവാഹികള്‍ ചടങ്ങില്‍ സ്ഥാനമേല്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് alumni.northamerica@christuniversity.in എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
വിദ്യാഭ്യാസവിചക്ഷണനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ക്കനുസൃതമായി രൂപം കൊണ്ടതാണ് ബംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ് സര്‍വകലാശാല.
അദ്ദേഹം സ്ഥാപിച്ച സന്യാസസമൂഹമായ സിഎംഐ സഭയാണ് 1969ല്‍ ക്രൈസ്റ്റ് സര്‍വകലാശാല സ്ഥാപിച്ചത്. പഠനം, ഗവേഷണം, എന്നിവ കൂടാതെ സേവനരംഗത്തും ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മികച്ച സംഭാവനകള്‍ നല്കിപ്പോരുന്നു.
ആര്‍ക്കിടെക്ചര്‍, മാനവിക വിഷയങ്ങള്‍, ബിസിനസ് മാനേജ്മെന്റ്, എന്‍ജിനിയറിംഗ്, നിയമം തുടങ്ങി വിവിധ വിഷയങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും അറുപതു രാജ്യങ്ങളില്‍നിന്നുമായി 25,000 വിദ്യാര്‍ഥികള്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളില്‍ പഠിക്കുന്നു.
ബംഗളൂരുവിനു പുറമേ പുനയിലെ ലവാസ, ഡല്‍ഹി എന്നിവിടങ്ങളിലും ക്രൈസ്റ്റ് ഡീംഡ് സര്‍വകലാശാലയയുടെ കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നു.