ഷിക്കാഗോ: പിതാവിന്റെയും ഏഴ് വയസുള്ള സഹോദരന്റെയും മുന്നിൽവച്ച് അമ്മയെ മകൻ കൊലപ്പെടുത്തി. ടാറ്റനിഷ ജാക്സന്റെ(43) തലയ്ക്ക് നാല് തവണയാണ് 17 വയസുള്ള മകൻ ഡേവിയൻ പ്രിയർ വെടിവച്ചത്.
നഗരത്തിലെ സൗത്ത് ഷോർ പരിസരത്തെ സൗത്ത് കോർണെൽ അവന്യൂവിലെ 6800 ബ്ലോക്കിലെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. പോലീസെത്തി ടാറ്റനിഷയെ ഗുരുതരാവസ്ഥയിൽ ഷിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.