പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം. ശനിയാഴ്ച പുലർച്ചെയാണ് സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ ദർശനത്തിന് എത്തിയത്. പരമ്പരാഗത അറബ്യൻ വേഷം ധരിച്ച് മുത്തപ്പന്റെ അനുഗ്രഹം തേടുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ വൈറലായി. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയാകുകയും ചെയ്തു.
ഇതിന് പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണ് കമന്റു ബോക്സുകളിൽ ഉണ്ടായത്. ” അറബികൾക്കിടയിൽ കാഫിരീങ്ങൾ ഉണ്ടാകില്ലേ, ഈ അറബിയുടെ തലയിൽ കളിമണ്ണാണ്, അറബിക്ക് ഭ്രാന്താണ്, തലയില്‍ തുണിയിട്ടാൽ അറബിയാകില്ല, തികച്ചും അനിസ്ലാമികമാണ് ” തുടങ്ങി നിരവധി കമന്റുകളാണ് നിറയുന്നത്.
മണലാരണ്യത്തിൽ വിശ്വാസികൾക്കിടയിലെത്തി അനുഗ്രഹം ചൊരിയുന്ന മുത്തപ്പനെ സൈദ് മുഹമ്മദ് ആയില്ലാ ലാഹി അൽ നഖ്‌വി മുമ്പും കണ്ടിട്ടുണ്ട്. തുടർന്നാണ് ആരൂഢസ്ഥാനത്തെത്തി മലബാറിലെ ഇഷ്ടദേവനെ കാണണമെന്ന് ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായത്. കീച്ചേരിയിൽ നിന്നുള്ള രവീന്ദ്രന്റെ കൂടെയാണ് സൈദ് മുഹമ്മദ് ക്ഷേത്ര സന്ദർശനത്തിന് എത്തിയത്. മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ സൈദ് മുഹമ്മദ് പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.