ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച് ഗൂഗിള്‍ പേ അവതരിപ്പിച്ച ഗയിം ദീപാവലി സ്പെഷ്യല്‍ ലഡു വൈറലാകുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവർക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.
മർച്ചന്റ് പേയ്മെൻ്റ്, മൊബൈല്‍ റീചാർജിങ്, അല്ലെങ്കില്‍ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ, ഡിസ്കോ, ട്വിങ്കിള്‍, ട്രെൻഡി,ഹുഡി, ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാല്‍ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഒക്ടോബർ 21 മുതല്‍ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ.