സംവിധായകൻ ശങ്കറിനെതിരെ അസാധാരണ നടപടിയുമായി ഇ.ഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പകർപ്പവകാശ ലംഘന പരാതിയിൽ ആണ്‌ നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി.

രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണിത്. 1996ൽ പുറത്തിറങ്ങിയ പുസ്തകം പ്രമേയം എന്നാണ് പരാതി. യെന്തിരൻ 290 കോടി രൂപ കളക്ഷൻ നേടിയെന്ന് ഇ.ഡി. ഇതിനായി ശങ്കറിന് 11.5 കോടി രൂപ ആണ്‌ പ്രതിഫലം കിട്ടിയതെന്നും ഇ.ഡിയുടെ കണ്ടെത്തൽ.