യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആഹ്ലാദം പങ്കിട്ട് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിക്ടറി സ്പീച്ചില്‍ ട്രംപ് പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം ശ്രദ്ധയാകര്‍ഷിച്ചത് വേദിയിലുണ്ടായിരുന്ന ഒരു വ്യക്തിയാണ്. ഫ്‌ലോറിഡയില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ വിജയ പ്രസംഗ സമയത്ത് ട്രംപിന്റെ ഇടത്തു വശത്ത് മെലാനിയ ട്രംപ് എന്നത്തേയും പോലെ നിലയുറപ്പിച്ചിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോഴെല്ലാം ഭാര്യ മെലാനിയയ്ക്ക് അപ്പുറം തിളങ്ങിയ മകള്‍ ഇവാന്‍ക ട്രംപായിരുന്നു ശ്രദ്ധാകേന്ദ്രം. പക്ഷേ ഇക്കുറി ഇവാന്‍കയുടെ സ്ഥാനത്ത് പ്രസന്നവദനയായി ഉണ്ടായിരുന്നത് മറ്റൊരാളാണ്. ഇതോടെ ട്രംപിന്റെ ‘റൈറ്റ് ഹാന്‍ഡ് വുമണ്‍’ ആരെന്ന തിരച്ചിലിലായി പലരും.
ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ലാറ ട്രംപാണ് വേദിയില്‍ തിളങ്ങിയത്. ട്രംപിന്റെ പ്രിയ മകള്‍ ഇവാന്‍ക നിന്ന സ്ഥാനത്ത് ഇടം നേടിയ ലാറ പ്രചാരണത്തിലടക്കം ട്രംപിന്റെ മുന്നണി പോരാളിയായിരുന്നു. ‘ട്രംപിന്റെ വലംകൈയായ സ്ത്രീ’ എന്നാണ് വേദിില്‍ കറുത്ത വസ്ത്രമണിഞ്ഞ് നിന്ന ലാറ ട്രംപിനെ യുഎസ് മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചത്. ഡൊണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപിന്റെ ഭാര്യയാണ് ലാറ.
വിവിധ യുഎസ് മാധ്യമങ്ങള്‍ ലാറയ്ക്ക് നല്‍കിയ വിശേഷണം ഇത്തരത്തിലായിരുന്നു. ഇവാന്‍കയ്ക്ക് പകരം ഇനി ലാറയാണ് പുതിയ പ്രസിഡന്റിന്റെ വലംകൈയാവുക എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ടെത്തല്‍. ട്രംപ്‌സ് എയ്ഞ്ചല്‍സ് എന്ന വിശേഷണം നല്‍കിയാണ് ലാറയേയും ഇവാന്‍കയേയും പല മാധ്യമങ്ങളും വാര്‍ത്ത താരമാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സജീവ സാന്നിധ്യമായിരുന്നു ലാറ ട്രംപ്. ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ മകന്‍ എറിക്കിന്റെ ഭാര്യയായ ലാറ ട്രംപ് ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ പ്രചാരണങ്ങളിലേക്ക് കടക്കും മുമ്പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു. ഫോക്‌സ് ന്യൂസിലാണ് ലാറ പ്രവര്‍ത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം റിപ്പബ്ലിക്കന്‍സ് നടത്തിയ ‘വിമന്‍ ഫോര്‍ ട്രംപ്’ റാലിയെ നയിച്ചത് ലാറയായിരുന്നു.